തൃശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; 100 പേർക്ക് നഷ്ടപ്പെട്ടത് 10 കോടിയോളം രൂപ

തൃശൂര്‍: തൃശൂരില്‍ വീണ്ടും വന്‍ സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്. ഏങ്ങണ്ടിയൂര്‍ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിക്ഷേപകര്‍ക്ക് മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ. ഒരുലക്ഷം രൂപ മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. കമ്പനിയുടെ ഓഫീസുകള്‍ പൂട്ടിയതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് നിക്ഷേപകര്‍. പോലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പോലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പരാതി പറയുന്നു.
അതേസമയം ജില്ലയിൽ സൈബർ തട്ടിപ്പുകളും വ്യാപകമാവുന്നവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഈ വർഷം സിറ്റി -റൂറൽ പോലീസ് പരിധികളിലായി ജനുവരി മുതൽ ജൂലായ് വരെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 32 കോടിയോളം രൂപയാണ്. രജിസ്റ്റർ ചെയ്ത 314 കേസുകളിൽ 27 കോടിയോളം രൂപ നഷ്ടപ്പെട്ടു. സിറ്റി പരിധിയിൽ 190 കേസും റൂറൽ പരിധിയിൽ 124 കേസും രജിസ്റ്റർ ചെയ്തു. റൂറൽ പരിധിയിൽ 19 പേർ അറസ്റ്റിലായി.
റൂറൽ പരിധിയിൽ ആയിരത്തിലേറെ പരാതികളും ലഭിച്ചിട്ടുണ്ട്. വ്യാജ ലിങ്കുകൾ അയച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന രീതിയും ഷെയർമാർക്കറ്റ് പോലുള്ള വ്യാപാരതട്ടിപ്പുകളും വ്യാപകമാണ്. ഒ.ടി.പി ഷെയർ ചെയ്ത് പണം തട്ടുന്ന ഒ.ടി.പി തട്ടിപ്പ് രീതിയിലൂടെ പണം നഷ്ടപെടുന്നവരും ഏറെയാണ്. അതിനിടെ വ്യാജ പോലീസ് ഓഫീസർ ചമഞ്ഞ് 16.41 ലക്ഷം തട്ടിയ സംഭവവുമുണ്ടായി. ഇത്തരത്തിൽ ഒരു വ്യക്തിക്ക് മാത്രമായി നഷ്ടമായത് 2.17 കോടിയാണ്. ഇതിൽ തിരിച്ചെടുക്കപ്പെട്ട തുക 9.50 ലക്ഷം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
TAGS : KERALA | THRISSUR
SUMMARY : Financial fraud again in Thrissur; 100 people lost about 10 crore rupees



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.