കശ്മീരില്‍ ഏറ്റുമുട്ടലിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു, കൊല്ലപ്പെട്ടവരിൽ ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡറും

ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. കുൽഗാം ജില്ലയിലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസല്‍ മേഖലയിലുമുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സൈനികർ വീരമൃത്യു വരിച്ചത്. കൊടും ഭീകരൻ ഉൾപ്പടെ നാല് ഭീകരരെ സൈന്യം വധിച്ചു.
കുല്‍ഗാമിലെ രണ്ടിടങ്ങളില്‍ ഭീകരരുടെ സാനിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സി ആര്‍ പി എഫും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
ഇന്നലെ ഉച്ചയോടെ മേഖലയിൽ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചെന്നാണ് സൈന്യം ആദ്യം അറിയിച്ചത്. എന്നാൽ കൂടുതൽ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സൈന്യം പിന്നീട് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണം സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷൻ തുടരുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സംശയം. കൂടുതൽ സൈനികരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
TAGS : JAMMU KASHMIR | TERRORIST
SUMMARY : Four terrorists killed by security forces during encounter in Kashmir; Two soldiers martyred



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.