‘ആവേശം’ സിനിമ മോഡലില്‍ ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം; തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്തവരടക്കം 32 പേർ കസ്റ്റഡിയിൽ


തൃശൂര്‍: തൃശൂർ റൗണ്ടിൽ തെക്കേഗോപുരനടയ്ക്ക് മുൻപിലായി ‘ആവേശം' സിനിമ മോഡലില്‍ സംഘടിപ്പിച്ച ഗുണ്ടയുടെ ജന്മദിനാഘോഷം ഈസ്റ്റ് പോലീസിന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.

മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ പുത്തൂർ സ്വദേശി ‘തീക്കാറ്റ്' സാജന്‍ എന്ന ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിനാണ് 17 പ്രായപൂര്‍ത്തിയാകാത്തവരടക്കം 32 പേര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്. പിറന്നാളിന് മുറിക്കാനായി കേക്കും തയാറാക്കിയിരുന്നു.

സംഭവമറിഞ്ഞ ഈസ്റ്റ് പോലീസ് നാലു വാഹനങ്ങളിലായി എത്തി സംഘത്തെ വളഞ്ഞു. ഇവർ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പോലീസ് എല്ലാവരെയും പിടികൂടുകയായിരുന്നു. സാജന്‍ സിനിമാ സ്റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. സംഭവത്തിൽ സംഘാംഗങ്ങളെ പിടികൂടിയതറിഞ്ഞതോടെ ഇയാള്‍ ഇവിടേക്ക് വരാതെ രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 17 പേരെയും അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 15 പേരുടെ പേരില്‍ കേസെടുത്തു.

അടുത്തിടെ ജയിൽ മോചിതനായ സാജൻ ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. തുറന്ന വാട്സ്ആപ്പിൽ ‘എസ്.ജെ' എന്ന പേരിൽ ഗ്രൂപ്പും ഉണ്ടാക്കി. ഇതിൽ ആസൂത്രണം ചെയ്ത പ്രകാരമാണ് യുവാക്കൾ തെക്കേഗോപുരനടയിൽ ഒത്തുകൂടിയത് എന്നാണ് വിവരം.

TAGS : | |
SUMMARY : Gang leader's birthday celebration in ‘Avesham' movie model; 32 people including minors are in custody in Thrissur


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!