ഹത്രാസ് ദുരന്തം: ഇതുവരെ ആറുപേർ അറസ്റ്റിൽ
, ആള്‍ദൈവത്തിനെതിരെ കേസെടുത്തിട്ടില്ല

ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പ്രാര്‍ഥനാച്ചടങ്ങിന്റെ സംഘാടകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. 80,000 പേര്‍ക്ക് അനുമതി നല്‍കിയ പരിപാടിയില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ബാബയുടെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാനായി തിരക്ക് കൂട്ടിയതാണ് ദുരന്തത്തിൽ കലാശിച്ചത്.
കേസിലെ പ്രധാനപ്രതിയായി എഫ്‌ഐആറില്‍ പേരുള്ള ദേവ് പ്രകാശ് മധുകറിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് പ്രഖ്യാപിച്ചു. പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭോലെ ബാബയുടെ മുഖ്യ അനുയായിയാണ് മധുകര്‍. ഇയാളാണ് സത്സംഗിന്റെ മുഖ്യസംഘാടകന്‍.
അറസ്റ്റിലായ ആറുപേര്‍ ക്രൗഡ് മാനേജ്‌മെന്റ് ചുമതലയുള്ള സന്നദ്ധപ്രവര്‍ത്തകരാണെന്നും ഇവരാണ് പരിപാടിയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പോലീസോ മറ്റ് ഉദ്യോഗസ്ഥരോ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇവര്‍ അനുവദിച്ചില്ലെന്നും അലിഗഢ് ഐജി വ്യക്തമാക്കി.
അതേസമയം സത്സംഗിന് നേതൃത്വം നല്‍കിയ ഭോലെ ബാബയ്‌ക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
TAGS : HATHRAS STAMPEDE | STAMPADE | UTTAR PRADESH,
SUMMARY : Hathras Stampede. Six people arrested so far, no case filed against the godman



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.