ടി-20 പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. പഥും നിസ്സങ്കയുടെയും കുശാൽ മെൻഡിസിന്റെയും മികച്ച ഇന്നിങ്സ് ഭീഷണി ഉയർത്തിയെങ്കിലും വിജയം ഇന്ത്യ ഉറപ്പിക്കുകയായിരുന്നു. 43 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (1-0). 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19.2 ഓവറിൽ 170 റൺസിന് ഓൾഔട്ടായി.
ഒരു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന ശക്തമായ നിലയിൽ ആയിരുന്നു ശ്രീലങ്ക. 48 പന്തിൽ 79 റൺസടിച്ച പാതും നിസങ്കയുടെയും 45 റൺസെടുത്ത കുശാൽ മെൻഡിസിൻറെയും ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യക്ക് കളി നഷ്ടമായെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാൽ ഒമ്പതാം ഓവറിൽ അർഷ്ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. വെറും അഞ്ച് റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിയാൻ പരാഗായിരുന്നു ബോളിങ്ങിൽ തിളങ്ങിയത്. അർഷ്ദീപ് സിങ്ങും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ ഗ്രൗണ്ടിൽ നടക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 241 റൺസ് നേടിയത്. ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാൾ – ശുഭ്മാൻ ഗിൽ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ സൂര്യയുടെ ഇന്നിങ്സും സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. 22 പന്തിൽ നിന്ന് ഫിഫ്റ്റിയടിച്ച സൂര്യ 26 പന്തുകൾ നേരിട്ട് 58 റൺസെടുത്താണ് മടങ്ങിയത്.
TAGS: SPORTS | INDIA | SRILANKA
SUMMARY: India vs Sri Lanka 1st T20I Highlights: Men in Blue Drub Lankan Lions to Take Early Series Lead



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.