ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ: രമിത ജിൻഡാല്‍ ഫൈനലില്‍ പുറത്തായി

ഒളിമ്പിക്സ് ഷൂട്ടിംഗ് ഇനത്തിലെ മറ്റൊരു പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ രമിത ജിന്‍ഡാലിനു നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പോരാട്ടത്തിന്‍റെ ഫൈനലില്‍ താരം പുറത്തായി. 145.3 പോയിന്‍റുകളോടെ ഏഴാം സ്ഥാനത്താണ് രമിത ഫിനിഷ് ചെയ്തത്.
ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ താരം പിന്നോട്ടുപോകുകയായിരുന്നു. മത്സരത്തില്‍ ദക്ഷിണകൊറിയൻ താരം സ്വർണം നേടിയപ്പോള്‍ ചൈനീസ് താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനം നേടിയായിരുന്നു രമിതയുടെ ഫൈനല്‍ പ്രവേശനം.
ലോകകപ്പിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവുമായ രമിതക്ക് ഒളിമ്പിക്‌സില്‍ മികവിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയി. ഈ ഇനത്തില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കൊറിയയുടെ ഹൈജിന്‍ ബാന്‍ സ്വര്‍ണ്ണവും ചൈനയുടെ യൂടിങ് ഹുവാങ് വെള്ളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഔഡ്രി ഗോഗ്നിയാറ്റിന് വെങ്കലവും ലഭിച്ചു.
India disappointed in shooting: Ramita Jindal out in final