ഇന്ത്യ പാകിസ്ഥാനിൽ പോയി മത്സരം കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

അടുത്ത വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ പറഞ്ഞു. 2025 ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് പാകിസ്ഥാനിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമല്ലാത്തതിനാല്‍ 2008-ലെ ഏഷ്യ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ ക്രിക്കറ്റ് ടൂർണമെന്‍റുകള്‍ കളിച്ചിട്ടില്ല. 2012 ഡിസംബർ മുതൽ 2013 ജനുവരി വരെ ഇന്ത്യയിൽ നടന്ന മത്സരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര. ഇതിന് ശേഷം ഐസിസി ടൂർണമെന്‍റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്.
എല്ലാ മത്സരങ്ങളും ഒരു നഗരത്തിൽ തന്നെ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയോട് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യൻ ബോർഡിന് താൽപ്പര്യമില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ മാത്രമേ ടൂർണമെന്‍റിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കുകയുള്ളൂ എന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു. കഴിഞ്ഞ വർഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കാനിരുന്ന ഏഷ്യാ കപ്പിലും സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍, പാകിസ്ഥാനെതിരെയുള്ള മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടന്നത്.
TAGS: SPORTS | CHAMPIONS TROPHY
SUMMARY: India unlikely to travel to Pakistan, Champions Trophy in hybrid model



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.