ഒളിമ്പിക്സ്; മെഡൽ വേട്ട ലക്ഷ്യം വെച്ച് രമിത ജിൻഡാലും അർജുൻ ബാബുതയും ഇന്ന് കളത്തിൽ

പാരിസ് ഒളിമ്പിക്‌സിലെ രണ്ടാം മെഡലിലേക്ക് ഉന്നംവച്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബാബുതയും രമിത ജിൻഡാലും ഫൈനലിനിറങ്ങും. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് വനിതാ വിഭാഗം ഫൈനൽ. പുരുഷന്മാരുടേത് 3.30നും.
ഹോക്കിയിൽ രണ്ടാം ജയത്തിനായി ഇന്ത്യ അർജന്റീനയെ നേരിടും. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കാളായ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം രണ്ടാം മത്സരത്തിനിറങ്ങും. ലക്ഷ്യ സെനും ഇന്ന് മത്സരിക്കുന്നുണ്ട്.
ഇന്നലെ മനു ഭാക്കറിലൂടെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ മെഡൽ വേട്ടയ്‌ക്ക് തുടക്കം കുറിച്ചിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് താരം വെങ്കലമെഡൽ നേടിയത്.
TAGS: OLYMPICS | INDIA
SUMMARY: Indian team to enter olympics with medal hope today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.