ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഗായിക ഉഷ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ്(78) അന്തരിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു.
1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് വർഷത്തിന് ശേഷം 1971-ലാണ് വിവാഹിതരാകുന്നത്. പിന്നീട് ഇവർ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. മക്കളുടെ ജനനശേഷം ഇവർ വീണ്ടും കൊല്‍ക്കത്തയിലേക്ക് താമസം മാറ്റി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍.
TAGS : USHA UTHUP | HUSBAND | PASSED AWAY
SUMMARY : Jani Chacko Uthup, husband of singer Usha Uthup, passed away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.