കല കുടുംബസംഗമം ഞായറാഴ്ച

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്‍ കുടുംബസംഗമം ഞായറാഴ്ച രാവിലെ 9.30 മതല്‍ പീനിയ ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണലില്‍ നടക്കും. ചടങ്ങില്‍ കല മലയാളം സ്കൂളിന്റെ പ്രവേശനോത്സവവും, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും, ലോക കേരള സഭ അംഗങ്ങൾക്കുള്ള ആദരവും ,കലയുടെ കരുതൽ 2024 ന്റെ വിതരണവും നടക്കും. കേരളത്തിലെയും കർണാടകയിലെയും പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ നേതാക്കന്മാർ പങ്കെടുക്കും. തുടർന്ന് കല ഓണോത്സവം 2024 ന്റെ സ്വാഗതസംഘ രൂപീകരണവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.