കേരള ചലച്ചിത്ര അവാര്‍ഡ്; ചരിത്രത്തിലാദ്യമായി മത്സരത്തിന് 160 സിനിമകള്‍

കേരള ചലച്ചിത്ര പുരസ്കാരങ്ങള്‍ക്ക് ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍. മലയാള സിനിമാ അവാർഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും സിനിമകളെത്തുന്നത്. രണ്ടു പ്രാഥമികസമിതികള്‍ 80 സിനിമകള്‍ വീതംകണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങള്‍ അന്തിമജൂറി വിലയിരുത്തി പുരസ്കാരം പ്രഖ്യാപിക്കും.
കിൻഫ്രയില്‍ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍.വി. പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് തുടങ്ങി. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തല്‍ പൂർണമായേക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് മുഖ്യജൂറി ചെയർമാൻ.
പ്രാഥമിക സമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവർ മുഖ്യജൂറിയിലും അംഗങ്ങളാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവല്‍സൻ ജെ. മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങള്‍.
Kerala Film Award; 160 films for the competition for the first time in history