കേരള എന്‍സിപിയില്‍ പിളര്‍പ്പ്; ആലപ്പുഴയിലെ നേതാക്കള്‍ കേരളാ കോണ്‍ഗ്രസിലേക്ക്

കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റെജി ചെറിയാന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്. ലയനസമ്മേളനം അടുത്ത മാസം ആലപ്പുഴയില്‍ വച്ച് നടക്കും.
പിസി ചാക്കോയ്‌ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. പാർട്ടി മുൻ ദേശീയ പ്രവർത്തക സമിതി അംഗം ഉള്‍പ്പെടയുള്ളവരാണ് എൻസിപി വിട്ടത്. ഔദ്യോഗിക നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് ഈ പുതിയ നീക്കം.
നിലവില്‍ എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ് റെജി ചെറിയാൻ. അദ്ദേഹത്തിനൊപ്പം സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമടക്കമുള്ളവർ പാർട്ടി വിട്ടിട്ടുണ്ട്. കുട്ടനാട്ടില്‍ കഴിഞ്ഞ ദിവസം പിജെ ജോസഫുമായി നടത്തിയ ചർച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായതായി റെജി ചെറിയാൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയെന്താണെന്ന് അറിയുന്ന ഒരു നേതാക്കള്‍ പോലും ഇപ്പോള്‍ എന്‍സിപിയില്‍ ഇല്ല. പാര്‍ട്ടിയില്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണ്. പാര്‍ട്ടിയില്‍ ഒരു വിഭാഗം ആളുകള്‍ തന്നെ എപ്പോഴും അധികാരം പങ്കിടുന്നു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ധ്വാനിച്ച് ജയിപ്പിച്ച് അയക്കുന്ന എംഎല്‍എമാര്‍ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് നല്‍കണമെന്നും നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
TAGS : KERALA NCP | ALAPPUZHA NEWS
SUMMARY : Split in Kerala NCP; Alappuzha leaders to Kerala Congress



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.