കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ പഠനകേന്ദ്രമായ ‘കലാക്ഷേത്ര'യുടെ വാർഷികാഘോഷം കുന്ദലഹള്ളി സി.എം.ആര്‍ കലാലയത്തില്‍ വിപുലമായ ആഘോഷങ്ങളോടെ നടന്നു. കലാക്ഷേത്രയിലെ മുതിർന്ന അധ്യാപകർ ആഘോഷങ്ങള്‍ക്ക് തിരി തെളിയിച്ചു. ചടങ്ങില്‍ കലാക്ഷേത്രയിലെ എല്ലാ അധ്യാപകന്മാരെയും കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നവരേയും ആദരിച്ചു. തുടര്‍ന്ന് വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
മ്യൂറൽ ചിത്രകലാധ്യാപകനായ കെ രാമചന്ദ്രൻ ഒരുക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. സമാജം നടത്തിയ ചെസ്സ് മത്സരത്തിൽ വിജയികളായവർക്കും കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങള്‍ നൽകി. സമാജം പ്രസിഡന്റ് രജിത്ത് ചേനാരത്ത്, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ എം, ജോയിന്റ് സെക്രട്ടറി ശാലിനി പ്രമോദ് എന്നിവർ സംസാരിച്ചു.
TAGS ; KUNDALAHALLI KERALA SAMAJAM
SUMMARY : Kundalahalli Kerala Samajam Kalakshetra Anniversary Celebration



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.