മുണ്ടക്കൈ ദുരന്തം: 143 മരണം സ്ഥിരീകരിച്ചു, തിരച്ചിൽ ഉടന്‍ പുനരാരംഭിക്കും


വയനാട്:  കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. മേപ്പാടി ചൂരൽമല- മുണ്ടക്കൈയിലുണ്ടായ രണ്ട് ഉരുൾപൊട്ടലുകളില്‍ 143 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ച 45 പേരെ തിരിച്ചറിഞ്ഞു. ഇതിൽ ഏഴ് പേർ കുട്ടികളാണ്. 98 പേരെ കാണാതായി. പരുക്കേറ്റ 200ലേറെ പേർ മേപ്പാടി മൂപ്പൻസ് മെഡി. കോളജ് ആശുപത്രി, മേപ്പാടി കുടുംബാരോഗ്യകേന്ദ്രം, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, കൽപ്പറ്റ ജന. ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു.   ഇതുവരെ 481 പേരെ രക്ഷപ്പെടുത്തി. 45 ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ കാംപുകളിൽ കഴിയുന്നത്.

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. വെള്ളരിമല, മുപ്പിടി, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലാണ് ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു പ്രദേശത്ത്. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക. മണ്ണിനടിയിലെ തിരച്ചിലിനായി നിരവധി ജെസിബികളും ഹിറ്റാച്ചികളും ചൂരൽമലയിലേക്ക് എത്തിക്കുന്നുണ്ട്.

ഇന്നലെ പുലർച്ചെ ഒന്നരക്കും രണ്ടിനുമിടയിലാണ ദുരന്തം സംഭവിച്ചത്. പുലർച്ചെ നാലോടെ രണ്ടാമതും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ കള്ളാടിയിൽ നിന്ന് അഞ്ച് കിലോ മീറ്റർ ദൂരത്താണ് ദുരന്തം. ചൂരൽമല അങ്ങാടിയോട് ചേർന്നൊഴുകുന്ന പുന്നപ്പുഴ രണ്ടായി പിരിഞ്ഞ് സമീപത്തെ വീടുകളും സ്‌കൂളും തകർത്തു. മുണ്ടക്കൈയിൽ നിരവധി വീടുകളും പാടികളും ചെളിയിൽ മൂടി. 20ഓളം മൃതദേഹങ്ങൾ പുഴയിൽ ഒലിച്ചുപോയി. പുലർച്ചെ അഞ്ചോടെ രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിച്ചതോടെയാണ് ചൂരൽമല ടൗണിൽ നിന്നടക്കം നിരവധി പേരുടെ മൃതദേങ്ങൾ കണ്ടെത്തിയത്. അങ്ങാടിയിൽ നിർത്തിയിട്ട വാഹനങ്ങളടക്കം ഒഴുക്കിൽപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും തകർന്നു. ചൂരൽമല ടൗണിലെ പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ മേഖലയിൽ എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കി. ഇത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എൻ ഡി ആർ എഫും സൈന്യവും രംഗത്തെത്തിയതോടെയാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.

TAGS : |
SUMMARY : Mundakai disaster: 143 confirmed dead, search to resume soon


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!