ഓട്ടോ ഡ്രൈവേഴ്സ് യുണിയന്റെ നഗര ആപ്പിന് ഇനി വാട്സാപ്പ് ചാറ്റ്ബോട്ടും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയൻ തുടക്കം കുറിച്ച നഗര ആപ്പ് വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ടും വെബ്‌സൈറ്റ് സേവനങ്ങളും ലോഞ്ച് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി സഹകരിച്ച് അഗ്നിബു ടെക്‌നോളജീസും ബ്രാൻഡ് പ്രൈഡ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും കഴിഞ്ഞ മാസമാണ് നഗര ആപ്പ് പുറത്തിറക്കിയത്.
അംഗീകൃത നിരക്കിൽ ഉപഭോക്താക്കളെ കണ്ടെത്താൻ ഡ്രൈവർമാരെ അനുവദിക്കുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത. നമ്മ യാത്രിക്ക് ശേഷം ഇത്തരത്തിൽ ഓട്ടോ ഡ്രൈവർമാരുടെ യൂണിയൻ നേതൃത്വം നൽകുന്ന രണ്ടാമത്തെ ആപ്പാണിത്.
വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് സംരംഭം ഉപയോക്താക്കളെ തടസ്സരഹിതമായ ബുക്കിംഗിന് സഹായിക്കും. ‘9620020042' എന്ന വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നമ്പറിൽ ‘ഹായ്' എന്ന് ടൈപ്പ് ചെയ്ത് ഒരു ഉപയോക്താവിന് സേവനം ആരംഭിക്കാൻ കഴിയും. റൈഡ് ആരംഭിക്കുന്നതിന് ഉപയോക്താവിന് എട്ട് മിനിറ്റ് സാധുതയുള്ള ഒടിപി നൽകുന്നു.
ഇതിനു പുറമെ ഉപയോക്താവിന് പിക്കപ്പ് ലൊക്കേഷൻ പങ്കിടാനും അവരുടെ റൈഡുകൾ ബുക്ക് ചെയ്യാനും കഴിയും. യാത്രക്കാർ ഒടിപി പറഞ്ഞുകൊടുത്താൽ ചെയ്‌തതിന് ശേഷം മാത്രമേ ഡ്രൈവർ നിരക്ക് നിശ്ചയിക്കാൻ സാധിക്കുകയുള്ളു. യാത്രയുടെ അവസാനം ഫെയർ മീറ്ററിൽ പ്രദർശിപ്പിച്ചിരിക്കുന്ന യാത്രാ ദൂരമനുസരിച്ച് നിരക്ക് മാത്രമാണ് ഈടാക്കുക.
TAGS: BENGALURU UPDATES | NAGARA APP
SUMMARY: Auto-rickshaw drivers-led Nagaraa app launches WhatsApp chatbot services



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.