ബെംഗളൂരുവിലെ പിജികൾക്ക് മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്


ബെംഗളൂരു: ബെംഗളൂരുവിലെ പിജികൾക്കായി മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്. നഗരത്തിലെ എല്ലാ പിജികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശം നൽകിയതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ബീഹാർ സ്വദേശിനിയായ യുവതിയെ കോറമംഗലയിലെ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്ത് വെച്ച് യുവാവ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

നഗരത്തിലെ എല്ലാ പിജികളിലും സിസിടിവി ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണം. സുരക്ഷാ ജീവനക്കാരെ നിയമിക്കണം, പിജികളിൽ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ അതാത് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ശേഖരിക്കണം, അധികാരപരിധിയിലുള്ള പോലീസ് പിജി താമസക്കാരുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്.

എല്ലാ വിവരങ്ങളും പുതുതായി സമാരംഭിച്ച പോലീസ് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യണം. പിജി ഉടമകൾ സുരക്ഷാ നടപടികൾ കൈക്കൊള്ളണം, ഭക്ഷണത്തിൻ്റെ ഗുണനിലവാരം ശ്രദ്ധിക്കുകയും വേണം. പിജി ട്രേഡ് ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിക്കണം. ഏതെങ്കിലും അനധികൃത പിജി കണ്ടെത്തിയാൽ ഉടൻ ബിബിഎംപിയെ അറിയിക്കണം, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും പോലീസിനെ അറിയിക്കണം.

ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും പിജികളിൽ പ്രതിമാസ പരിശോധന നടത്തണം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉറപ്പായും പിജി ഉടമകൾ അറിഞ്ഞിരിക്കണമെന്നും നിർദേശമുണ്ട്.

TAGS: | |
SUMMARY: Bengaluru police issue guidelines to PG accommodations after woman's murder


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!