പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി തുറന്നു


ബെംഗളൂരു: പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി തുറന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും അനുമതി നൽകുന്നത്. മേൽപ്പാലത്തിൻ്റെ ചില അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് എല്ലാത്തരം വാഹനങ്ങൾക്കും യാത്രാനുമതി നൽകിയിട്ടുള്ളത്.

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6 മുതൽ ശനിയാഴ്ച രാവിലെ 6 വരെ ഭാരവാഹനങ്ങളുടെ ഗതാഗതം മേൽപ്പാലത്തിൽ നിരോധിച്ചിട്ടുണ്ട്. മറ്റു ദിവസങ്ങളിൽ എല്ലാത്തരം വാഹനങ്ങൾക്കും മേൽപ്പാലത്തിലൂടെ പോകാം. എൻഎച്ച്എഐയുടെ നിർദേശപ്രകാരം പരമാവധി 40 കിലോമീറ്റർ വേഗതയിൽ മേൽപ്പാലത്തിൻ്റെ ഇടതുവശത്തുകൂടി മാത്രമേ ഭാരവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയൂ.

ഫ്‌ളൈഓവറിൻ്റെ രണ്ട് സ്പാനുകളിലെ പ്രെസ്‌ട്രെസ്ഡ് കേബിളുകളിൽ തുരുമ്പെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, 2021 ഡിസംബറിൽ എൻഎച്ച്എഐ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധരും ശാസ്ത്രജ്ഞരും നടത്തിയ പരിശോധനയ്ക്ക് ശേഷം, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ സഞ്ചാരം അതോറിറ്റി അനുവദിക്കുകയും ഹെവി വാഹനങ്ങളുടെ നിരോധനം തുടരുകയും ചെയ്തു.

പിന്നീട് ഭാര വാഹനങ്ങൾക്കായി മേൽപ്പാലം തുറക്കാനുള്ള സൗകര്യമൊരുക്കാൻ ബെംഗളൂരുവിലെ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സിറ്റി ട്രാഫിക് പോലീസിന് കത്തെഴുതി. ഇതോടെയാണ് 4.2 കിലോമീറ്റർ നീളമുള്ള മേൽപ്പാലം ഭാര വാഹനങ്ങൾക്കായി വീണ്ടും തുറക്കാൻ തീരുമാനമായത്. ബെംഗളൂരുവിനും തുമകൂരിനും ഇടയിലുള്ള ദേശീയപാതയിലാണ് മേൽപ്പാലമുള്ളത്.

TAGS: |
SUMMARY: Peenya flyover on Tumakuru Road opens to heavy vehicles too from today


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!