രാമായണ പാരായണം കെഎൻഎസ്എസ് കരയോഗങ്ങളിൽ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളില്‍ കര്‍ക്കടക മാസം ഒന്ന് മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണ പാരായണം സംഘടിപ്പിക്കുന്നു.
ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യയുടെ ആഭിമുഖ്യത്തില്‍ ഒരു രാമായണ പാരായണം ജൂലൈ 16 നു രാവിലെ 9 നു സന്തോഷ് നഗറിലുള്ള കരയോഗം ഓഫീസില്‍ ആരംഭിക്കും. ആദ്യ അഞ്ചു ദിവസങ്ങളില്‍ കരയോഗം ഓഫീസില്‍ പാരായണം ചെയ്തതിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന അംഗങ്ങളുടെ വീടുകളിലും രാമായണ പാരായണം നടത്തുന്നതാണ്. ആഗസ്റ്റ് 15ന് സമാപന ദിവസം രാവിലെ മുതല്‍ കരയോഗം ഓഫീസില്‍ രാമായണ പാരായണവും പട്ടാഭിഷേക പൂജയും ഉണ്ടായിരിക്കുന്നതാണ്.
എം എസ് നഗര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണം പാരായണം 16നു വൈകിട്ട് കരയോഗം ഓഫീസില്‍ സര്‍വ്വഐശ്വര്യ പൂജയോട് കൂടി ആരംഭിച്ചു തുടര്‍ന്നുള്ള ദിവസങ്ങളില്‍ അംഗങ്ങളുടെ വീടുകളില്‍ ദിവസേന രാമായണ പാരായണം ഉണ്ടായിരിക്കും. സമാപന ദിവസമായ ഓഗസ്റ്റ് 16നു നടക്കുന്ന പാരായണ യജ്ഞത്തിനും, പട്ടാഭിഷേക പൂജകള്‍ക്കും കെ കെ നായര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
തിപ്പസാന്ദ്ര സി വി രാമന്‍ നഗര്‍ കരയോഗം മഹിളാ വിഭാഗം പഞ്ചമിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 നു വൈകിട്ട് 6ന് രാമായണ പാരായണ പൂജകള്‍ ആരംഭിക്കും.
വിമാനപുര കരയോഗം മഹിളാ വിഭാഗം ജയാധാരയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 നു വൈകിട്ട് 5 നു കരയോഗം ഓഫീസ് മന്നം മെമ്മോറിയല്‍ ഹാളില്‍ രാമായണ പാരായണം ആരംഭിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അംഗങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യുന്നതാണ്.
വിവേക് നഗര്‍ കരയോഗം മഹിളാ വിഭാഗം ത്രിവേണിയുടെ നേതൃത്വത്തില്‍ ജൂലൈ 16 നു രാമായണ പാരായണം ആരംഭിക്കും തുടര്‍ന്നുള്ള എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ കരയോഗം ഓഫീസില്‍ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്.
മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 15 നു കരയോഗം ഓഫീസില്‍ വച്ച് രാമായണ പാരായണം സംഘടിപ്പിക്കുന്നു.
അബ്ബിഗരെ ഷെട്ടിഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 15 വരെ കരയോഗം ഓഫീസിലും അംഗങ്ങളുടെ ഭവനങ്ങളിലും രാമായണ പാരായണം സംഘടിപ്പിക്കും . സമാപന ദിവസം ചടങ്ങുകള്‍ കരയോഗം ഓഫീസില്‍ ആയിരിക്കും.
ജയമഹല്‍ കരയോഗം മഹിളാ വിഭാഗം ജ്യോതി യുടെ നേതൃത്വത്തില്‍ ജൂലൈ 16 ന് കരയോഗം ഓഫീസില്‍ രാമായണ പാരായണം പൂജകള്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അംഗങ്ങളുടെ വീടുകളിലും രാമായണ പാരായണം സംഘടിപ്പിക്കും.
ബൊമ്മനഹള്ളി കരയോഗം മഹിളാ വിഭാഗം കാവേരിയുടെ നേതൃത്വത്തില്‍ രാമായണ പാരായണ പൂജകള്‍ സംഘടിപ്പിക്കുന്നു ഓഗസ്റ്റ് 11ന് കോടിചിക്കാനാഹള്ളി മഹാവീര്‍ മാര്‍വെല്‍ അപാര്‍ട്‌മെന്റ് ക്ലബ് ഹൌസില്‍ വച്ചു മുഴുദിന രാമായണ പാരായണവും ഉണ്ടായിരിക്കുന്നതാണ്.
മല്ലേശ്വരം കരയോഗം മഹിളാ വിഭാഗം മംഗളയുടെ നേതൃത്വത്തില്‍ ജൂലൈ 16 നു രാവിലെ 10.30 ന് കരയോഗം ഓഫീസില്‍ രാമായണ പാരായണം സംഘടിപ്പിക്കും.
സര്‍ജാപുര കരയോഗം മഹിളാ വിഭാഗം സരയുവിന്റെ നേതൃത്വത്തില്‍ ജൂലൈ 16 മുതല്‍ ഒരു മാസം അംഗങ്ങളുടെ വീടുകളില്‍ രാമായണ പാരായണം സംഘടിപ്പിക്കും.
വൈറ്റ്ഫീല്‍ഡ് കരയോഗം മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 16 മുതല്‍ രാമായണ പാരായണം ആരംഭിക്കും. തുടര്‍ന്നുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം അംഗങ്ങളുടെ വീടുകളില്‍ പാരായണം നടത്തും.
ഹോറമാവു കരയോഗത്തിന്റെ നേതൃത്വത്തില്‍ രാമായണ പാരായണ മാസാചരണം 16 മുതല്‍ ഓഗസ്‌ററ് 16 വരെ സംഘടിപ്പിക്കുന്നു. പട്ടാഭിഷേക പൂജകള്‍ ഓഗസ്റ്റ് 15നു കരയോഗം ഓഫീസില്‍ സംഘടിപ്പിക്കും.
TAGS : KNSS | RAMAYANA MAASAM
SUMMARY : Ramayana recital at KNSS Karayogams



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.