ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; കാണാതായ മലയാളിക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി യുവാവിനായി തിരച്ചിൽ പുരോഗമിക്കുന്നു. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപ്പെട്ടത്. മുക്കം സ്വദേശി ജിതിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ലോറിയുമായി പോയ അർജുൻ മണ്ണിനടിയിൽപ്പെടുകയായിരുന്നു. ജിപിഎസ് ട്രാക്കറിൽ ലോറി മണ്ണിനടിയിലുള്ളതായി അറിയാൻ സാധിച്ചെന്നും അർജുൻ വണ്ടിക്കുള്ളിൽ കുടുങ്ങിയതകാമെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അർജുനുമായി ബന്ധപ്പടാൻ സാധിക്കാതെ വന്നതെന്ന് കുടുംബം പറഞ്ഞു. തന്നെയും അമ്മയേയും കൃത്യമായി ഫോണിൽ വിളിക്കുമെന്നും എന്നാൽ കുറച്ച് ദിവസമായി ഫോൺ സുച്ച് ഓഫ് ആകുകയും വീട്ടിലുള്ള വരെ ആറെയിം തന്നെ ബന്ധപ്പെടാതിരിക്കുകയും ചെയ്തതോടെയാണ് സംശയം തോന്നിയതെന്നും ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. ഇത്രയും ദിവസം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇപ്പോൾ ഫോൺ റിംഗ് ചെയ്തതായും ഭാര്യ പറഞ്ഞു.
അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു. അർജുൻ ഉപയോഗിച്ച ലോറിയുടെ ഉടമ വീട്ടിലെത്തിയതോടെയാണ് അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്. ലോറിയിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് വഴി ലോറി മണ്ണിനടിയിൽ അകപ്പെട്ടതായി അറിയാൻ സാധിച്ചു. ഉടൻ കർണാടക പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഇക്കാര്യം അറിയിച്ചതോടെയാണ് അർജുൻ അപകടത്തിൽപ്പെട്ട വിവരം പോലീസ് പോലും അറിയുന്നത്.
വിവരം ലഭിച്ച ഉടൻ തന്നെ കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡിയുമായി ബന്ധപ്പെട്ടതായും എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഗതാഗതമന്ത്രി കെ. ഗണേഷ് കുമാർ അറിയിച്ചു.
ഉത്തര കർണാടകയിലെ അങ്കോള താലൂക്കിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ ഏഴ് പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ചയോടെയാണ് പുറത്തെടുക്കാൻ സാധിച്ചത്. ദേശീയ പാത 66നു സമീപം നടന്ന അപകടത്തിൽ അഞ്ചംഗ കുടുംബവും മറ്റൊരു ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. മണ്ണിടിച്ചിലിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു എൽപിജി ടാങ്കർ സമീപത്തെ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോയി. ഒരു ചായക്കടയും മണ്ണിടിച്ചിലിൽ തകർന്നിരുന്നു. കൂടുതലാളുകൾ മണ്ണിനടിയിൽ പെട്ടതായാണ് സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
TAGS: KARNATAKA | LANDSLIDE
SUMMARY: Rescue operation on for kerala man in uthara kannada landslide



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.