ബെംഗളൂരുവിലെ ആദ്യത്തെ സ്കൈഡെക്ക് നിർമാണം ഉടൻ ആരംഭിക്കും


ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ സ്കൈഡെക്ക് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നൈസ് റോഡിന് സമീപമാണ് 250 മീറ്റർ സ്കൈഡെക്ക് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. സ്കൈഡെക്കിന് ഏകദേശം 25 ഏക്കർ ആവശ്യമാണ്. ഇക്കാരണത്താലാണ് നൈസ് റോഡ് പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ നൈസ് റോഡ് പ്രൊമോട്ടർമാരുടെ കൈവശമാണ് ഭൂമി. സുപ്രീം കോടതി ഉത്തരവ് പ്രകാരം നൈസ് കമ്പനി ഇതിൽ നിന്ന് 200 ഏക്കറോളം സർക്കാരിന് കൈമാറേണ്ടതുണ്ട്. ഈസ്റ്റ് ബെംഗളൂരുവിലെ ബൈയപ്പനഹള്ളിയിലെ എൻജിഇഎഫ് ഭൂമി, യശ്വന്ത്പൂരിനടുത്തുള്ള സാൻഡൽ സോപ്പ് ഫാക്ടറി, ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസ്, കൊമ്മഘട്ട എന്നിവ ഉൾപ്പെടുന്നതാണ് മറ്റ് സാധ്യതയുള്ള സൈറ്റുകൾ. പദ്ധതി പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ ടവര്‍ വ്യൂ ബെംഗളൂരുവിന് സ്വന്തമാകും. 250 മീറ്റര്‍ ഉയരമുള്ള സ്‌കൈഡെക്ക് നിര്‍മ്മിക്കുന്നതിന് പുതിയ ഡിസൈന്‍ തയ്യാറാക്കാന്‍ ആര്‍ക്കിടെക്റ്റുകളെ ക്ഷണിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു.

സ്‌കൈ ഡെക്കിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ടവര്‍ വ്യൂ ഒരുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന ടവറുകളില്‍ ഒന്നായി ഇത് മാറും. അരയാലിന്റെ മോഡലിലാണ് ഇപ്പോള്‍ ടവറിന്റെ രൂപരേഖ തയ്യാറക്കിയിരിക്കുന്നത്. ഓസ്ട്രിയന്‍ കമ്പനിയായ കൂപ് ഹിമ്മല്‍ബോവായിരുന്നു ഈ കെട്ടിടത്തിന് വേണ്ടി രൂപകല്‍പ്പന തയ്യാറാക്കിയത്.

TAGS: |
SUMMARY: Bengaluru to get 250-metre Skydeck; DK Shivakumar finalises location


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!