പത്ത് വയസുകാരിയെ കാണാതായി; തിരച്ചിലിനൊടുവിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ കാണാതായ പത്തു വയസുകാരിയെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ മുത്തശി മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ ജില്ലയ്ക്ക് പുറത്തായിരുന്നു. കുട്ടിക്ക് ഭക്ഷണം കൊടുത്ത ശേഷം അടുക്കളയിൽ പോയ മുത്തശി തിരികെ വന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ മാധ്യമങ്ങളെ അറിയിച്ചു. 11.30 യോടെ കുട്ടിയെ കണ്ടെത്തി.
TAGS : MISSING CASE | PATHANAMTHITTA
SUMMARY : Ten-year-old girl goes missing; Found at the end of the search



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.