തനിമ കലാസാഹിത്യവേദി ഈദ് സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു : തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈദ് സംഗമം 24'സംഘടിപ്പിച്ചു. ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയില്‍ പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയവർ നയിച്ച സൂഫി സംഗീതനിശ ശ്രദ്ധേയമായി.
രണ്ടു സെഷനുകളായിട്ടാണ് പരിപാടി നടന്നത്. ആദ്യസെഷനിൽ ഫാമിലി മീറ്റും കുട്ടികളുടെ കലാപരിപാടിയും നടന്നു. എച്ച്.എം.എസ് ഓഫ് ലൈൻ അക്കാഡമിക്സ് ഹെഡ് മിസ്ഹബ് കോട്ടക്കൽ സെഷൻ ഉദ്ഘാടനം ചെയ്തു. മെഹന്തി ആർട്ട്, കാലിഗ്രഫി, ബുക്ക് സ്റ്റാൾ, ഭക്ഷണശാലകൾ, കുട്ടികളുടെ കലാപരിപാടികൾ, എക്സ്പോ, തനിമ കലാസാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിലെ കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയവ അരങ്ങേറി.
പ്രോഗ്രാം കൺവീനർ സഹൽ, തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ആസിഫ് നാലകത്ത്, റഹീം കോട്ടയം, യൂനുസ് ത്വയ്യിബ് തുടങ്ങിയവർ സംസാരിച്ചു.
TAGS : THANIMA
SUMMARY : Thanima Kalasahityavedi organized the Eid Sangamam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.