നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു;​ ഒരു മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്


ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ 17 വിദ്യാർഥികള്‍ പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി. ഇതിൽ 13 പേർ ആൺകുട്ടികളും 4 പേർ പെൺകുട്ടികളുമാണ്. പുതുക്കിയ ഫലങ്ങൾ exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ഫലത്തിനൊപ്പം ഉദ്യോഗാർഥികൾക്ക് സ്കോർ കാർഡും വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. നിലവിൽ കേരളത്തിൽനിന്ന് ശ്രീനന്ദിനു മാത്രമാണ് ഒന്നാം റാങ്ക്. ആദ്യം ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളാണ് ഉണ്ടായിരുന്നത്.

പുതിയ പട്ടിക വന്നതോടെ മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു. തെറ്റായ ഉത്തരത്തിന് നല്‍കിയ 5 മാര്‍ക്ക് കുറച്ചതോടെ ടോപ് റാങ്ക് നഷ്ടമായത് 44 പേര്‍ക്കാണ്. പുതിയ പട്ടിക വന്നതോടെ മുൻ പട്ടികയിലെ 16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരി​ഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ മാർക്കിൽ ഇതോടെ വ്യത്യാസമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻടിഎയ്ക്ക് സുപ്രീം കോടതി നിർദേശം നൽകിയത്.

TAGS : |
SUMMARY : The revised result of the NEET exam has been published; 17 people including one Malayali got first rank


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!