ആസിഫ് അലി നായകനായിയെത്തുന്ന ‘ലെവല്‍ ക്രോസിന്റെ’ ട്രെയിലർ പുറത്ത്

സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലെവല്‍ ക്രോസിന്റെ' ട്രെയിലർ പുറത്ത്. ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും. നവാഗതനായ അർഫാസ് അയൂബാണ് ലെവല്‍ ക്രോസിന്റെ സംവിധായകൻ.
ഒരു മിസ്റ്ററി ത്രില്ലറാണ് ലെവല്‍ ക്രോസ്. ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ആസിഫിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റ് പെർഫോമൻസ് ആയിരിക്കും ഈ ചിത്രത്തിലേത്. ചിത്രത്തിലെ ഗാനവും ഫസ്റ്റ് ലുക്കും ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു.
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പിള്ളയാണ് സിനിമ നിർമ്മിക്കുന്നത്. ദുല്‍ഖർ സല്‍മാന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ആഡം അയൂബാണ്.
TAGS : FILM | ENTERTAINMENT | ASIF ALI
SUMMARY : The trailer of Asif Ali's ‘Level Cross' is out



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.