കേന്ദ്ര ബജറ്റ്; കേരളത്തിന് നിരാശ, ബിഹാറിനും ആന്ധ്രയ്ക്കും ബമ്പര്‍

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് അവഗണ. കേരളത്തിന്റെ പ്രതീക്ഷയായ എയിംസ് ലഭിച്ചിട്ടില്ല. പ്രത്യേക സാമ്പത്തിക സഹായവും ലഭിച്ചില്ല. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ പോലും കേരളം ഉള്‍പെട്ടിട്ടില്ല. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചൊന്നും പരാമര്‍ശമില്ല. രാജ്യത്തിന് പുറത്ത് നിന്ന് ഉത്ഭവിക്കുന്ന നദികള്‍ ബിഹാറില്‍ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചത്. ‘നേപ്പാളില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നില്ല. പ്രളയ ലഘൂകരണ പദ്ധതികള്‍ക്കായി 11,500 കോടി രൂപ ഞങ്ങള്‍ നല്‍കും. ഇന്ത്യക്ക് പുറത്ത് ഉത്ഭവിക്കുന്ന ബ്രഹ്‌മപുത്ര നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നും എല്ലാ വര്‍ഷവും ആസാം വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നു. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കും. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും’ എന്നായിരുന്നു നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.
സഖ്യക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. പ്രളയവും പദ്ധതിയില്‍ പോലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. 15000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ചന്ദ്രബാബു നായിഡുവിന് മോദി സര്‍ക്കാരിന്റെ സമ്മാനം. ആന്ധ്രയുടെ ജീവനാഡിയെന്ന് കരുതുന്ന പോളാവാരം ജലസേചന പദ്ധതി സമ്പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനനമന്ത്രി പറഞ്ഞു. മൂന്നാം തവണ എന്‍ഡിഎ അധികാരത്തിലേറാന്‍ പ്രധാന പങ്കുവഹിച്ച സഖ്യകക്ഷിയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി). എന്‍ഡിഎയില്‍ ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടി കൂടിയാണ് (16 സീറ്റ് ) ടിഡിപി.
ബിഹാറിന് വിമാനത്താവളവും റോഡുകളും എക്‌സ്പ്രസ് വേയും അനുവദിച്ചു. ബിഹാറിലെ ഹൈവേ വികസനത്തിന് 26000കോടി. ആന്ധ്രക്ക് പ്രത്യേക ധന പാക്കേജ് പ്രഖ്യാപിച്ചു. ഹൈദരാബാദ്- ബെംഗളൂരു ഇന്‍ഡസ്ട്രിയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചു.ആന്ധ്രയ്ക്ക്15000കോടിയുടെ പാക്കേജ്. ബിഹാറില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതം നേരിടാന്‍ ഫണ്ട് അനുവദിച്ചു. ബിഹാറിന്11500കോടിയുടെ സഹായം പ്രഖ്യാപിച്ചു. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം, കാശി ക്ഷേത്രം പോലെ ഗയ, ബോധ്ഗയ ക്ഷേത്രങ്ങള്‍ നവീകരിക്കും. ബിഹാറില്‍ പുതിയ2400മെഗാവാട്ട് ഊര്‍ജനിലയം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പവര്‍ പ്രോജക്ടുകള്‍ക്ക്21,400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ബജറ്റ്- മറ്റു പ്രഖ്യാപനങ്ങള്‍
▪️ ആദായ നികുതി
നികുതി വിഭാഗത്തിലേക്ക് വന്നാല്‍ മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. ശമ്പള വരുമാനക്കാര്‍ക്ക് പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിലവിലെ 50,000 രൂപയില്‍ നിന്നും 75,000 രൂപയായി ഉയര്‍ത്തി. ഇതുവഴി 17,500 രൂപ ആദായനികുതി ഇനത്തില്‍ ലാഭിക്കാം. പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി, കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു, വിദേശ കമ്പനികള്‍ക്ക് നേട്ടം, പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയില്‍നിന്ന് 75,000 രൂപയാക്കി, സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി, എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കും, ജിഎസ്ടി നികുതി ഘടന കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിക്കുമെന്നും ബജറ്റില്‍ പറയുന്നു.
▪️ പുതിയ നികുതി ഘടന
* 0-3 ലക്ഷം നികുതിയില്ല
* 3-7 ലക്ഷം 5%
* 7-10 ലക്ഷം 10%
* 10-12 ലക്ഷം 15%
* 12-15 ലക്ഷം 20%
* 15 ലക്ഷത്തിന് മുകളില്‍ 30%
▪️ ഭവന പദ്ധതി
പാവപ്പെട്ടവരും മധ്യവര്‍ഗത്തില്‍ പെട്ടവരുമായ ഒരു കോടി കുടുംബങ്ങള്‍ക്കായി 10 ലക്ഷം കോടി രൂപ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ 2.0 പ്രകാരം അനുവദിച്ചു. നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ കാലാവസ്ഥയിലും കഴിയാവുന്ന സുരക്ഷിതമായ ഭവനം നിര്‍മിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയത്. നഗരങ്ങളില്‍1 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗര ഭവന നിര്‍മ്മാണത്തിന്2.2ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായം. മൂന്ന് കോടി വീടുകള്‍ നിര്‍മ്മിക്കും, പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററി തരത്തിലുള്ള താമസ സൗകര്യം വാടകയ്ക്ക് നടപ്പിലാക്കും.
▪️ സ്വര്‍ണം, വെള്ളി
സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്റേത് 6.08 ശതമാനമായുമാണ് കുറച്ചത്. കൂടാതെ മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് തീരുവ 20ല്‍ നിന്നും 15 ആക്കി കുറയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
▪️ വസ്തു വാങ്ങുന്ന വനിതകള്‍ക്ക് സഹായം
വനിതകളുടെ ഉടമസ്ഥതയില്‍ വാങ്ങുന്ന വസ്തുക്കളുടെ സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.
▪️ ക്യാന്‍സര്‍ മരുന്നുകള്‍
മൂന്ന് ക്യാന്‍സര്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.
▪️ കുട്ടികള്‍ക്കും എന്‍.പി.എസ്
കുട്ടികളുടെ ദീര്‍ഘകാല സമ്പാദ്യ പദ്ധതി സുഗമമാക്കുന്നതിന് എന്‍.പി.എസ് വാത്സല്യ പദ്ധതിയും നിര്‍മല പുറത്തിറക്കി. പദ്ധതി വഴി കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും നിക്ഷേപം നടത്താം. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് സാധാരണ എന്‍.പി.എസ് അക്കൗണ്ടാക്കി മാറ്റുകയും ചെയ്യാം.
▪️ സ്റ്റാര്‍ട്ടപ്പ്
മുദ്രാ ലോണ്‍ പരിധി പത്ത് ലക്ഷത്തില്‍ നിന്ന്20ലക്ഷമാക്കി ഉയര്‍ത്തി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ നേട്ടം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്‌സ് എല്ലാ വിഭാ?ഗത്തിലും ഒഴിവാക്കി.
▪️ബാങ്ക്
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ 100 ശാഖകള്‍ സ്ഥാപിക്കും.
കൂടാതെ എണ്ണക്കുരുക്കളുടെ ഉത്പാദനം കൂട്ടാന്‍ പദ്ധതി, കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കും. ചെറുകിട ഇടത്തരം മേഖലക്ക്100കോടി രൂപയുടെ ധനസഹായം,വഴിയോര ചന്തകള്‍ക്കും ഫുഡ് ഹബുകള്‍ക്കും സഹായം. അടിസ്ഥന മേഖലയില്‍11കോടിയുടെ നിക്ഷേപം. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവ്. ഇതുവഴി തൊഴില്‍ ലഭിക്കും.
<BR>
TAGS : UNION BUDJET 2024