അവര്‍ ഭീരുക്കള്‍, അതാണ് കൂട്ടത്തോടെ രാജി വച്ചത്; പാര്‍വതി തിരുവോത്ത്


കൊച്ചി: മോഹൻലാലിന്റെ നേതൃത്വത്തിലുള്ള മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചപ്പോള്‍ ആദ്യം ചിന്തിച്ചത് അവരുടെ ഭീരുത്വത്തെ കുറിച്ചായിരുന്നുവെന്ന് നടി പാർവതി തിരുവോത്ത്. മാധ്യമപ്രവർത്തക ബർഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് സംസാരിക്കേണ്ടവർ തന്നെ രാജിവച്ച്‌ പിന്മാറിയത് എത്ര വലിയ ഭീരുത്വമാണ്. സർക്കാരിനും മറ്റ് ബന്ധപ്പെട്ടവർക്കും ഒപ്പം നിന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമെങ്കിലും വേണമായിരുന്നുവെന്ന് പാർവതി പറഞ്ഞു. സർക്കാറുമായി ചേർന്ന് പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലുമൊരു ശ്രമം അവർ നടത്തിയിരുന്നെങ്കില്‍ അത് നന്നായേനെയെന്നും പാർവതി പറഞ്ഞു.

ഇപ്പോള്‍ രാജിവെച്ച എക്സിക്യൂട്ടീവ് കമിറ്റിയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ വീണ്ടും സംഘടനയിലേക്ക് സ്വാഗതം ചെയ്തത്. ലൈംഗികാരോപണങ്ങള്‍ പുറത്ത് വരുന്നത് വരെ ഇവിടെയൊരു പ്രശ്നവുമില്ലെന്നാണ് അവരുടെ നിലപാടെന്നും പാർവതി വിമർശിച്ചു.

ആരോപണങ്ങള്‍ പുറത്തുവരുംവരെ ഇതൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞ ഭരണസമിതിയാണ്. ധാർമികതയുടെ പേരില്‍ രാജിയെന്നുള്ള വാദം എനിക്ക് അത്ര അദ്ഭുതമായി തോന്നിയില്ല. ഞാൻ അമ്മയില്‍ അംഗമായിരുന്ന വ്യക്തിയാണ്. ആ സംഘടന എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് അറിയാമെന്നും നടി പറഞ്ഞു.

പേടിപ്പിച്ച്‌ ഭരിക്കുന്ന രീതിയിലാണ് ആ സംഘടനയിലുള്ളത്. അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാൻ സാധിക്കില്ല. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാവരെയും പ്രതിനിധീകരിക്കുന്നത് ആവണം. പക്ഷേ അങ്ങനെയല്ല. അതൊരു അധികാര കേന്ദ്രീകൃത സംവിധാനമായിരുന്നു. അമ്മ ഒരു വലിയ സംഘടനയാണ്. ജനാധിപത്യ ബോധമുള്ള ഒരു ഭരണസമിതിയെ കണ്ടെത്താനുള്ള അവസരമാണ്. നേതൃത്വം മാറുന്നത് ചിലപ്പോള്‍ സാധാരണ അംഗങ്ങള്‍ക്ക് ഗുണം ചെയ്തേക്കാമെന്നും പാർവതി പറഞ്ഞു.

ഈ രാജി ആ അർത്ഥത്തില്‍ ഗുണകരമായേക്കാം. പരാതിയുണ്ടെങ്കില്‍ സ്ത്രീകള്‍ കേസ് കൊടുക്കണമെന്നും പേര് വെളിപ്പെടുത്തണമെന്നും സർക്കാർ പറയുന്നത് ശരിയല്ല. ഈ അധിക്ഷേപത്തിനൊക്കെ ശേഷം സ്ത്രീകള്‍ തന്നെ തെളിയിക്കേണ്ട ബാധ്യതയും ഏറ്റെടുക്കണമെന്നാണോ?. അനുഭവിച്ച മാനസിക പ്രയാസങ്ങള്‍ക്കുശേഷം ഞങ്ങള്‍ തന്നെ പോരാടണമെന്ന് പറയുന്നത് ദുഃഖകരമാണെന്നും പാർവതി പറഞ്ഞു.

TAGS : |
SUMMARY : They are cowards, that is why they resigned in droves; Parvati Thiruvoth


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!