വോട്ടർ പട്ടിക പുതുക്കൽ; വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: വോട്ടർ പട്ടിക പുതുക്കുന്നതിനായി വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) സോഫ്‌റ്റ്‌വെയർ വഴി സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.
2025-ലെ വോട്ടർ പട്ടികയുടെ പുനപരിശോധനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവരെ ഉൾപ്പെടുത്തിയാണ് പുതുക്കിയ വോട്ടർ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. ഇതനുസരിച്ച് ഈ വർഷം ഒക്ടോബർ 18 വരെ ബിഎൽഒമാർ വീടുവീടാന്തരം കയറി സർവേ നടത്തും. കരട് വോട്ടർ പട്ടിക ഒക്ടോബർ 29ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക 2025 ജനുവരി 6ന് പുറത്തിറക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്ലിക്കേഷനും (വിഎച്ച്എ) വോട്ടർ സർവീസസ് പോർട്ടലും (വെബ് ആപ്ലിക്കേഷൻ) പൗരന്മാർക്ക് ഉപയോഗിക്കാം. ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ നാല് യോഗ്യതാ തീയതികൾ വോട്ടർ രജിസ്ട്രേഷൻ സുഗമമാക്കുന്നതിന് സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BBMP | VOTERS LIST
SUMMARY: Home-to-home survey begins for voters' list special revision in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.