സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബെംഗളൂരു


ബെംഗളൂരു: ബെംഗളൂരുവിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി നടന്നു. മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ വെച്ച് ത്രിവർണ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ. എ. ദയാനന്ദ, പോലീസ് കമ്മീഷണർ ബി. ദയാനന്ദ എന്നിവരും പങ്കെടുത്തു.

പോലീസ് ബാൻഡ് ദേശീയഗാനം അവതരിപ്പിച്ചു. വിവിധ സാംസ്കാരിക സംഘടനകൾ കലാപരിപാടികൾ അവതരിപ്പിച്ചു. മഞ്ജുനാഥ്, നാഗചന്ദ്രഭട്ട്, സിദ്ധരാജയ്യ, സബ്ബനഹള്ളി രാജു തുടങ്ങിവർ അവതരിപ്പിച്ച നാദഗീതയും കർഷക ഗീതയും അരങ്ങേറി. യെലഹങ്കയിലെ ഗവൺമെൻ്റ് പിയു കോളേജിലെ 750 വിദ്യാർത്ഥികളുടെ സംഘം ജയഭാരതി എന്ന സംസ്ഥാന ഗാനം നൃത്തരൂപത്തിൽ അവതരിപ്പിച്ചു.

എൻസിസി, എൻഎസ്എസ് വോളൻ്റിയർമാർ, കായികതാരങ്ങൾ എന്നിവർ കോൺഗ്രസ് സർക്കാരിൻ്റെ അഞ്ച് ഗ്യാരൻ്റി പദ്ധതികൾ ഉയർത്തിക്കാട്ടുന്ന നൃത്തം അവതരിപ്പിച്ചു. പിള്ളപ്പ ഗാർഡനിലെ ബിബിഎംപി കോളജിലെ എഴുന്നൂറോളം വിദ്യാർഥികൾ സ്വാതന്ത്ര്യ സമര സേനാനി റാണി അബ്ബക്കയെക്കുറിച്ചുള്ള നൃത്തപരിപാടി അവതരിപ്പിച്ചു.

ഹവിൽദാർ സോംബീറും സംഘവും ത്രിവർണ പതാകയ്‌ക്കൊപ്പം പാരാഗ്ലൈഡിംഗ് ഷോയും അവതരിപ്പിച്ചു. മറാഠാ റെജിമെൻ്റിലെ വിനായക് പവാറും സംഘവും മല്ലഖമ്പയും സുബേദാർ എം.കെ.സിംഗും സംഘവും മോട്ടോർസൈക്കിളുകളിൽ ഡേർഡെവിൾ സ്റ്റണ്ടുകളും അവതരിപ്പിച്ചു. അവയവദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച വിതരണം ചെയ്തു. നഗരത്തിലെ മിക്കയിടങ്ങളിലും ദേശിയ പതാക ഉയർത്തി. വാർഡ് തലത്തിൽ മധുരവിതരണവും ഉണ്ടായിരുന്നു.

TAGS: INDEPENDENCE DAY |
SUMMARY: Bengaluru celebrates independence day


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!