ബുക്ക് ബ്രഹ്മ സാഹിത്യോത്സവം 9 മുതല്‍

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ ഡിജിറ്റൽ മീഡിയ ഹൗസായ ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സാഹിത്യോത്സവത്തിന് വെള്ളിയാഴ്ച കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമാകും. മൂന്നു ദിവസത്തെ സമ്മേളനത്തിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 300-ലേറെ എഴുത്തുകാരും 100-ലേറെ പ്രസാധകരും പങ്കെടുക്കും. മലയാളം, കന്നഡ, തമിഴ്, തെലുഗു, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകങ്ങളുമായി 60 സ്റ്റാളുകളുണ്ടാകും. 80 സെഷനുകൾ നടക്കും.
ഇന്ത്യൻ ഭാഷകളിലെ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം സാഹിത്യോത്സവത്തില്‍ വിതരണം ചെയ്യും. വെള്ളിയാഴ്ച തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ ‘ബുക്ക് ബ്രഹ്മ നോവൽ' പുരസ്കാരം സമ്മാനിക്കും. തുടർന്ന് പെരുമാൾ മുരുകനുമായി സംവാദം നടക്കും. രണ്ടാംദിനത്തിൽ ‘ബുക്ക് ബ്രഹ്മ സ്വാതന്ത്ര്യദിന ചെറുകഥാ' മത്സര വിജയികൾക്ക് സമ്മാനങ്ങൾനൽകും. നോവലിസ്റ്റ് ബെന്യാമിൻ സമ്മാനങ്ങൾനൽകും. മൂന്നാം ദിനത്തിൽ ‘ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാര' പ്രഖ്യാപനം നടക്കും.
ദക്ഷിണേന്ത്യൻ എഴുത്തുകാരായ കെ. സച്ചിദാനന്ദൻ, ബെന്യാമിൻ, എച്ച്.എസ്. ശിവപ്രകാശ്, വിവേക് ഷാൻഭാഗ്, ജയമോഹൻ, പെരുമാൾ മുരുകൻ, വോൾഗ, മുദ്‌നക്കുടു ചിന്നസ്വാമി, അക്കായി പദ്മശാലി, ഗിരീഷ് കാസറവള്ളി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
9 ന് ഉച്ചയ്ക്ക് 12ന് മലയാള നോവൽ വ്യത്യസ്ത ഭൂമികകൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, രാജശ്രീ, സോമൻ കടലൂർ, എ.വി. പവിത്രൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1 മണിക്ക് മലയാള ചെറുകഥ – പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാർ, കെ. രേഖ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും.
പത്താം തീയതി ഒരു മണിക്ക് ചിന്താവിഷ്ടയായ സീത എന്ന വിഷയത്തിൽ എഴുത്തുകാരായ കെ.വി.സജയ്, ആലങ്കോട് ലീലാകൃഷ്ണൻ, ഗോവിന്ദവർമ്മ രാജ, ടി.പി. വിനോദും വൈകിട്ട് മൂന്നിന് മലയാള സാഹിത്യ വിമർശനത്തിൽ ഇവി രാമകൃഷ്ണൻ, ഇപി രാജഗോപാലൻ, സി.പി. ചന്ദ്രൻ, എം.കെ. ഹരികുമാർ എന്നിവരും പങ്കെടുത്ത് സംസാരിക്കും.
11 ന് സമകാലിക മലയാള കവിതയിൽ സന്ധ്യ ഇ, എസ്. ജോസഫ്, സുകുമാരൻ ചലിഗദ്ധ, വിമീഷ് മണിയാർ, ഉച്ചക്ക് ഒന്നിന് നടക്കുന്ന വായനയുടെ ലോകം – മലയാള സാഹിത്യ വിഭാഗത്തിൽ രമ പ്രസന്നാ പിഷാരടി, വിഷ്ണുമംഗലം കുമാർ, സതീഷ് തോട്ടശ്ശേരി, ബ്രിജി എന്നിവരും സംസാരിക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.bookbrahmalitfest.com വഴി രജിസ്റ്റർ ചെയ്യാം.
കാര്യപരിപാടികള്‍ ഇവിടെ വായിക്കാം
Agenda Lit Fest 2024 V5_compressedTAGS : ART AND CULTURE
SUMMARY : Book Brahma Sahitya Festival from 9th August



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.