ജാതീയ അവഹേളനം; സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് റദ്ദാക്കി ഹൈകോടതി

കാസറഗോഡ്: ജാതീയ അവഹേളനം ആരോപിച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കാസറഗോഡ് അസി. സെഷൻസ് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഹൈകോടതി റദ്ദാക്കി. 2018ല്‍ കോഴിക്കോട്ട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റില്‍ അഭിമുഖത്തിനിടെ പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ച് അയല്‍വാസിയായ സി. ബാലകൃഷ്ണൻ നല്‍കിയ പരാതിയിലെ തുടർ നടപടികളാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റദ്ദാക്കിയത്.
വിഷയം കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും നടപടികള്‍ തുടരുന്നതില്‍ അർഥമില്ലെന്നും ചൂണ്ടിക്കാട്ടി സന്തോഷ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഏച്ചിക്കാനം രചിച്ച ‘പന്തിഭോജനം' എന്ന പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പരാമർശം. താനടക്കമുള്ള പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്നതാണ് പരാമർശമെന്നായിരുന്നു പരാതി.
TAGS : KERALA | HIGHCOURT | SANTHOSH ECHIKKANAM
SUMMARY : Caste insult; The High Court quashed the case against Santosh Echikanam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.