മെട്രോ റെഡ് ലൈനിനായുള്ള വിശദ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ റെഡ് ലൈനിനായുള്ള വിശദ പ്രൊജക്റ്റ് റിപ്പോർട്ട് (ഡിപിആർ) സർക്കാരിന് സമർപ്പിച്ച് ബിഎംആർസിഎൽ. മെട്രോ ഫേസ് 3എയുടെ ഭാഗമാണ് റെഡ് ലൈൻ. സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ ഡിപിആർ കേന്ദ്ര സർക്കാരിൻ്റെ മുന്നിലേക്ക് എത്തും. ഇടനാഴിക്ക് അംഗീകാരം ലഭിച്ചാൽ ബെംഗളൂരുവിലെ ഏറ്റവും ചെലവേറിയ മെട്രോ ഇടനാഴികളിൽ ഒന്നായിരിക്കും ഇത്.
2022 – 2023 ബജറ്റിൽ ബിജെപി സർക്കാർ പ്രഖ്യാപിച്ച പാതയാണിത്. അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 15,000 കോടി രൂപ ചെലവിൽ അഗര, കോറമംഗല, ഡയറി സർക്കിൾ വഴി സർജാപുർ- ഹെബ്ബാൾ ബന്ധിപ്പിക്കുന്ന പുതിയ മെട്രോ ഇടനാഴി പ്രഖ്യാപിച്ചിരുന്നു.
4 ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 28 സ്റ്റേഷനുകൾ പദ്ധതിയിൽ ഉണ്ടാകും. 37 കിലോമീറ്റർ ദൂരമാണ് പദ്ധതിയുടെ ഭാഗമായുണ്ടാകുക. ഭൂമി ഏറ്റെടുക്കൽ ചെലവ് ഉൾപ്പെടെ 28,405 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം അതിവേഗത്തിൽ പുരോഗമിച്ചാൽ 2030 ഓടെ ആദ്യഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU | NAMMA METRO
SUMMARY: DPR for third phase of namma metro submitted to state govt



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.