ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ്‌ ബഷീറും – കവി സച്ചിദാനന്ദൻ


ബെംഗളൂരു: ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ അനാവരണം ചെയ്ത രണ്ട് പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമെന്ന് കവി സച്ചിദാനന്ദന്‍. ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദി സംഘടിപ്പിച്ച ‘സ്മൃതി പര്‍വം' സാഹിത്യ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗതിയുടെ പാതയിലേക്ക് നയിച്ച അധൃഷ്യ പ്രഭാവനായ കവിയായിരുന്നു ആശാന്‍. ഉപരിപ്ലവമായ ചിന്തകളെ താലോലിക്കുക ആശാന്റെ സ്വഭാവമല്ല .സമസൃഷ്ടികളോടുള്ള സഹാനുഭൂതിയും നാം ജീവിക്കുന്ന ലോകത്തോടുള്ള സ്‌നേഹവും ജീവിതമഹാരഹസ്യത്തിന്റെ നേര്‍ക്കുള്ള ദയാദരങ്ങളും ഉത്തേജിപ്പിക്കുന്നവയാണ് ആ കവിതകള്‍. നവോത്ഥാന കവികളില്‍ അഗ്രഗണ്യനായ ആശാനാണ് തന്റെ സര്‍ഗപരമായ കഴിവ് പ്രതിലോമാശയങ്ങള്‍ക്കെതിരെ പോരാടാനുള്ള ആയുധമാക്കണമെന്ന് ആദ്യം പ്രഖ്യാപിച്ചതും – ജാതി മത ചിന്തകള്‍ക്കെതിരേയും സ്ത്രീ സ്വാതന്ത്യത്തിനും പാര്‍ശ്വവല്‍ക്കരിക്കുന്നവര്‍ക്കും വേണ്ടി ആ തൂലിക ചലിച്ചു. അതേ പോലെ തന്നെ ഗദ്യസാഹിത്യമായ കഥാശാഖയില്‍ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലിയായ മഹാകവി തന്നെയായിരുന്നു വൈക്കം മുഹമ്മദ് ബഷീറും.മൗലികതയും നര്‍മ്മത്തിന്റെ വെട്ടിത്തിളക്കങ്ങളും ബഷീര്‍ കൃതികളുടെ മുഖമുദ്രയായിരുന്നു ജീവിതത്തെ അതിന്റെ തനിമയില്‍ കലാത്മകമായി സൃഷ്ടിച്ചു. അതിരുകള്‍ക്കപ്പുറത്തേക്ക് ആ ഭാവന സ്വതന്ത്രമായി മേഞ്ഞുനടന്നു എന്നിടത്താണ് ബഷീര്‍ കൃതികള്‍ അനര്‍ഘമായ അനുഭവമായിത്തീരുന്നത്. ഈ രണ്ട് പ്രതിഭാശാലികളേയും അവരുടെ എഴുത്തിനേയും ഇന്നും സ്മരിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യകത കൂടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ സദസ്‌

 

സ്‌ത്രോത്രങ്ങളെഴുതിയിരുന്ന കുട്ടിആശാന്‍ കുമാരനാശാനായി മാറിയതിന് ഭൂമിക ഒരുക്കിയ ബെംഗളൂരു നഗരത്തില്‍ അതേ കുറിച്ച് സംസാരിക്കാനായതിലുള്ള സന്തോഷം അറിയിക്കുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ കെ വി സജയ് പറഞ്ഞു. ആശാന്റെ ബെംഗളൂരു വാസത്തിനിടെ ഗെരിസപ്പാ അരുവി (ജോഗ് ഫാള്‍സ്) യെ കുറിച്ചെഴുതിയ അപൂര്‍ണമായ കവിതയിലെ ‘ലോകാനുരാഗമിയലാത്തവരേ, നരന്റെയാകാരമാര്‍ന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ ഏകാന്തനിർമ്മമതരേ, വെറുതേ വനത്തിന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ' എന്ന ശ്ലോകം കെ വി സജയ് ആലപിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാലോകത്തെ കുറിച്ച് ഇ പി രാജഗോപാലന്‍ വിശദീകരിച്ചൂ. തുടർന്ന് സംസാരിച്ച ഡോ. സോമൻ കടലൂര്‍ ബഷീറിന്റെ നോവലുകളെക്കുറിച്ചു സംസാരിച്ചു. സോമൻ കടലൂര്‍ കവിതാലാപനവും നടത്തി. ഇസിഎ പ്രസിഡണ്ട് സുധി വർഗീസ് അധ്യക്ഷത വഹിച്ചു. ഇസിഎ സാഹിത്യവേദി ചെയർമാൻ ഒ. വിശ്വനാഥൻ ആമുഖ പ്രസംഗം നടത്തി. ബിന്ദു ബിനേഷ് പ്രാർഥനാ ഗാനം ആലപിച്ചു. സിന്ധു രാജേഷ് അതിഥികളെ പരിചയപ്പെടുത്തി. ബെംഗളൂരുവിലെ കലാസാഹിത്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.


TAGS : |
SUMMARY : ECA Smriti Parvam Literary Seminar


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!