കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോയിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു

ബെംഗളൂരു: കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോ സ്റ്റേഷനിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു.
റെയിൽവേ പ്ലാറ്റ്‌ഫോം 4-ൽ നിന്ന് 100 മീറ്റർ അകലെയാണ് എഫ്ഒബി നിർമിച്ചിരിക്കുന്നത്. നിലവിൽ, യാത്രക്കാരുടെ വലിയ തിരക്കാണ് ഇരുസ്റ്റേഷനുകൾക്കുമിടയിലുള്ളത്. 700 മുതൽ 800 വരെ യാത്രക്കാർ പ്രതിദിനം ഇരുസ്റ്റേഷനുകൾക്കുമിടയിൽ യാത്ര ചെയ്യുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മെട്രോ ട്രെയിൻ കയറാനായി യാത്രക്കാർ റോഡിലേക്ക് അനിയന്ത്രിതമായി പോകുന്നത് പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്.
എഫ്ഒബിക്ക് പുറമെ ഇരുസ്റ്റേഷനികളിലും ഓട്ടോ, ക്യാബുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി പാർക്കിംഗ് സോണുകൾ ഉണ്ടായിരിക്കും. ഇതിനായി രൂപരേഖ രൂപപ്പെടുത്തുന്നതിന് ബിഎംആർസിഎൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ യോഗേഷ് മോഹൻ പറഞ്ഞു.
TAGS: BENGALURU | FOOT OVER BRIDGE
SUMMARY: Pathway from FOB ramp to KR Pura platform opened



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.