മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്ക്വാദ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ്താരവും പരിശീലകനുമായിരുന്ന അൻഷുമാൻ ഗെയ്ക്വാദ് (71) അന്തരിച്ചു. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വഡോദരയിലെ ഭൈലാല്‍ അമീൻ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
രക്താർബുദത്തെ തുടർന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബിസിസിഐ) ഗെയ്‌ക്‌വാദിൻ്റെ ചികിത്സയ്ക്കായി ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു. 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2000 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യൻ ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ ഇദ്ദേഹമായിരുന്നു പരിശീലകന്‍. ദേശീയ സെലക്ടറായും ബറോഡ ക്രിക്കറ്റ് അസോസിയേഷൻ്റെ തലവനായും സേവനമനുഷ്ഠിച്ചു. ഐസിഎയെ പ്രതിനിധീകരിച്ച് ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ അംഗവുമായിരുന്നു.
TAGS : INDIAN CRICKETER | PASSED AWAY
SUMMARY : Former Indian cricketer Anshuman Gaekwad passed away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.