വയനാട് ഉരുൾപൊട്ടൽ; ഫണ്ട് ശേഖരണത്തിനെതിരായ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയും ഇന്ന് കോടതി പരിഗണിക്കും.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച് പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്നലെ സ്വമേധയാ കേസ് എടുത്തത്. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുംമെന്ന് സർക്കാരിനോട് ഹൈക്കോടതി ഇന്നലെ ആരാഞ്ഞിരുന്നു.
കേരളത്തിന്റെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളാണ് ഇവിടെ സുസ്ഥിര വികസന മടക്കം സാധ്യമാണോ എന്ന കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.ഈ കാര്യങ്ങളിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ആവശ്യമെങ്കിൽ പൊളിച്ചെഴുതണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
സംഘടനകൾ വഴി ശേഖരിച്ച ഫണ്ട് വിനിയോഗിക്കാൻ സംവിധാനമൊരുക്കാനായി സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. സംഘടനകളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
TAGS: WAYANAD | LANDSLIDE
SUMMARY: High court will take up suo moto cases in wayanad landslide today