വൈദ്യുതി ബില്ലുകൾ 30 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശം

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ സ്വീകരിച്ച് 30 ദിവസത്തിനുള്ളിൽ അടക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശവുമായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം). സെപ്റ്റംബർ ഒന്ന് മുതൽ നിർദേശം പ്രാബല്യത്തിൽ വരുമെന്ന് ബെസ്കോം അറിയിച്ചു. ബില്ലുകൾ ലഭിക്കുന്ന തീയതി മുതൽ അടുത്ത 30 ദിവസത്തിനുള്ളിൽ തുക അടക്കാത്ത എല്ലാവർക്കും നിർദേശം ബാധകമാണ്.
നിശ്ചിത സമയത്തിനുള്ളിൽ തുക അടക്കാത്തവർ അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കുകയും വേണം.
കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) ശുപാർശ പ്രകാരമാണ് തീരുമാനമെന്നും സെപ്റ്റംബർ ഒന്നു മുതൽ ഇത് കർശനമായി നടപ്പാക്കുമെന്നും ബെസ്കോം അറിയിച്ചു.
ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾ, അപ്പാർട്ടുമെൻ്റുകൾ, താൽക്കാലിക വൈദ്യുതി കണക്ഷനുള്ള ഉപഭോക്താക്കൾ എന്നിവർ നിശ്ചിത 30 ദിവസത്തിനുള്ളിൽ ബില്ലുകൾ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
നിലവിൽ, മീറ്റർ റീഡിംഗിന് ശേഷവും ബിൽ അടക്കാത്തവരുടെ വീടുകളിൽ 15 ദിവസങ്ങൾക്കുള്ളിൽ മീറ്റർ റീഡർമാർ, ലൈൻമാൻമാർക്കൊപ്പമെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതാണ് രീതി. എന്നാൽ സെപ്റ്റംബർ 1 മുതൽ, ഈ രീതിയിലും മാറ്റം വരുമെന്ന് ബെസ്കോം അറിയിച്ചു.
വൈദ്യുതി ബിൽ അടയ്ക്കുന്നതിന് നിശ്ചിത തീയതി വരെ പലിശയില്ലാതെ 15 ദിവസത്തെ കാലയളവ് നൽകിയിട്ടുണ്ട്. ഇതിന് ശേഷം പലിശ സഹിതമുള്ള പേയ്‌മെൻ്റുകൾക്ക് 15 ദിവസത്തെ അധിക ഗ്രേസ് പിരീഡ് ലഭ്യമാണെന്നും ബെസ്കോം അറിയിച്ചു. എന്നാൽ ഇതിന് ശേഷം തുക അടച്ചില്ലെങ്കിൽ അടുത്ത മീറ്റർ റീഡിംഗ് ദിനത്തിൽ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെടും.
TAGS: BENGALURU | BESCOM
SUMMARY: From Sept 1, power will be disconnected if bills are not paid: State-owned firm BESCOM



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.