കർക്കടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തുന്ന കർക്കടക വാവ് ബലി പിതൃദർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയതായി മലയാളി സംഘടനകൾ അറിയിച്ചു. നാളെയും മറ്റന്നാളുമായാണ് ചടങ്ങുകൾ നടക്കുന്നത്.

കെ.എൻ.എസ്.എസ്.
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൾസൂർ തടാകത്തോടുചേർന്നുള്ള കല്യാണി തീർഥത്തിൽ സംഘടിപ്പിക്കുന്ന പിതൃതർപ്പണം ശനിയാഴ്ച പുലർച്ചെ മൂന്നിന് ആരംഭിക്കും. ചടങ്ങുകൾക്ക് ചേർത്തല പുല്ലേരി ഇല്ലം ശ്രീകുമാർ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. കർമങ്ങൾക്കാവശ്യമായ സാമഗ്രികൾ തീർഥക്കരയിൽനിന്ന് ലഭിക്കും. ബലിതർപ്പണത്തിനുശേഷം പ്രഭാതഭക്ഷണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

തർപ്പണത്തിനുള്ള കൂപ്പണുകൾ കെ.എൻ.എസ്.എസിന്റെ എല്ലാ കരയോഗം ഓഫീസിൽനിന്നും ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽനിന്നും തീർഥക്കരയിൽ രാവിലെ മുതലും ലഭിക്കുന്നതാണ്. ഫോൺ: 9449653222, 9448486802, 9448771531. ബൊമ്മനഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ സിംഗസാന്ദ്ര തടാകക്കരയിൽ മൂന്നിന് രാവിലെ അഞ്ചുമുതൽ പിതൃതർപ്പണപൂജകൾ ആരംഭിക്കും: ഫോൺ: 9108012373.

അൾസൂരുവിനു പുറമെ ബൊമ്മനഹള്ളി, മൈസൂരു, മംഗളുരു, ശിവമോഗ ബെല്ലാരി കരയോഗങ്ങളുടെ നേതൃത്വത്തിലും ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ജന സെക്രട്ടറി ആർ മനോഹര കുറുപ്പ് അറിയിച്ചു. ഫോൺ : 9449653222, 9448486802, 9448771531, 9342503626.

നായർസേവാ സംഘ് കർണാടക
നായർസേവാ സംഘ് കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലിയും പിതൃ തർപ്പണവും ശനിയാഴ്ച പുലർച്ചെ 3.30 മുതൽ രാവിലെ ഒൻപത് വരെ അൾസൂർ തടാകത്തിനോട് ചേർന്ന കല്യാണി തീർഥത്തിൽ നടത്തും.

പാലക്കാട് മാത്തൂർ മന ജയറാം ശർമ മുഖ്യകാർമികത്വം വഹിക്കും. ആവശ്യമായ പൂജാ സാധനങ്ങളും തർപ്പണത്തിനുശേഷം പ്രഭാത ഭക്ഷണവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. പ്രവേശന കൂപ്പണുകൾ നായർ സേവാ സംഘ് കർണാടകയുടെ എല്ലാ കരയോഗങ്ങളിലും അന്നേദിവസം പുലർച്ചെ മുതൽ അൾസൂർ തടാകത്തിനോട് ചേർന്നകൗണ്ടറിൽനിന്ന് ലഭിക്കും. ഫോൺ: 9342936708, 9008553751.

ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റ്
ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വാവ്ബലി ശനിയാഴ്ച പുലർച്ചെ 4.30-ന് മത്തിക്കരെ ജെ.പി. പാർക്കിന് സമീപത്തെ മുത്യാലമ്മ നഗറിലെ ശ്രീകൃഷ്ണക്ഷേത്രത്തിന് മുന്നിൽ നടക്കും. മങ്കുന്നം ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 8088312532, 9972449727.

പാലക്കാടൻ കൂട്ടായ്മ
പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കടക വാവുബലി ശനിയാഴ്ച പുലർച്ചെ മൂന്നിന് ഹൊരമാവ് അഗര തടാകത്തിനരികിലെ കല്യാണി തീരത്തു നടക്കും.

ഗണപതിഹോമം, ഗംഗപൂജ എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് തേവർമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പിതൃതർപ്പണം നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും. തിരുവല്ലം പരശുരാമ ക്ഷേത്രാചാരവിധിപ്രകാരമായിരിക്കും പിതൃ തർപ്പണ ക്രിയകൾ. കർമങ്ങൾ ചെയ്യാനുള്ള പൂജാസാമഗ്രികളും പ്രഭാത ഭക്ഷണവും ലഭിക്കും. ഫോൺ: 9742577605, 8861086416.

ശ്രീനാരായണ ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടക
ശ്രീനാരായണ ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടക നേതൃത്വത്തില്‍ നടക്കുന്ന 3 ന് ശനിയാഴ്ച വൈകുന്നേരം 5 മുതൽ ജാലഹള്ളി ഗംഗമ്മ ക്ഷേത്ര ഹാളിൽ പാമ്പുങ്ങൽ കുമാരൻ്റെ മേൽനോട്ടത്തിൽ പിതൃവിശ്വദേവ പൂജചടങ്ങുകളോടെ തുടക്കമാകും. നാലാം തീയതി പുലർച്ചെ 5.30 ന് ഗണപതി ഹോമത്തിന് ശേഷം പിതൃബലിതർപ്പണ പൂജ, 10 മണിക്ക് തിലഹവനം എന്നിവയോടെ ചടങ്ങുകൾ പര്യവസാനിക്കും. പ്രഭാത ഭക്ഷണം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:  94818 87418

യദിയൂർ വൈദികകേന്ദ്രം
ജയനഗർ യദിയൂർ തടാകസമീപം യദിയൂർ വൈദികകേന്ദ്രത്തിൽ ശനിയാഴ്ച പുലർച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന്, പിണ്ഡനിമഞ്ജന പുണ്യക്കുളത്തിൽ ഗംഗാപൂജ നടത്തും. 4.30-ന് 100 പേരടങ്ങുന്ന ആദ്യബാച്ചിന്റെ തർപ്പണം ആരംഭിക്കും. മനോജ് വിശ്വനാഥ പൂജാരി മുഖ്യകാർമികത്വവും ഷിജിൽ ശാന്തി സഹകാർമികത്വവും വഹിക്കും. പിതൃനമസ്കാരം, കൂട്ടനമസ്കാരം, തിലഹവനം, ഗണപതിഹോമം, അന്നദാനം, ഭക്ഷ്യധാന്യ കിറ്റ് വിതരണം എന്നീവഴിപാടുകൾ നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോൺ: 9341240876,

കർക്കിടക വാവുബലി സൗകര്യാർത്ഥം പിതൃതർപ്പണ കർമ്മം നിർവ്വഹിക്കുന്നതിനായി കോട്ടക്കൽ കൃഷ്ണൻ അയ്യരുടെ നേതൃത്വത്തിൽ ടിൻഫാക്ടറിക്കു എതിർവശമുള്ള തടാകത്തിൽ സൗകര്യം ഒരുക്കുന്നുണ്ട്. ഓഗസ്ത് മൂന്നിന് രാവിലെ 5 മണിമുതൽ 9 മണിവരെ അരമണിക്കൂർ ഇടവിട്ടുള്ള ബാച്ചുകളായിട്ടാവും ചടങ്ങുകൾ നടത്തുക. പ്രഭാതഭക്ഷണവും, ഔഷധ കഞ്ഞി വിതരണവും ഇവിടെ തന്നെ ഏർപ്പാടാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9243108210

TAGS : |
SUMMARY : Karkataka Vavubali; Preparations are complete

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!