അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ഷിരൂരില്‍ അർജുനായുള്ള തിരച്ചില്‍ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിർത്തിയെന്ന് കർണാടക അറിയിച്ചിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തിരച്ചില്‍ തുടരുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചില്‍ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളവും കർണാടകയും സഹകരിച്ച് തിരച്ചില്‍ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് കോടതിയുടെ നിർദേശം.
അതേസമയം സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചത് കാരണം ദൗത്യം അഞ്ചുദിവസം നിർത്തിവെച്ചതാണ് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. നേരത്തെ ദൗത്യം ഗൗരവകരമായി കാണണമെന്ന് വിലയിരുത്തിയ കോടതി കർണാടക സർക്കാറിനോട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെടുകയും ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്നും നിലവിലെ തല്‍സ്ഥിതി ഉള്‍പ്പെടെയുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാറിനും കേന്ദ്രസർക്കാറിനും നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിന്റെ തല്‍സ്ഥിതി ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് കർണാടക സർക്കാരും കേന്ദ്ര സർക്കാരും കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
TAGS : KARNATAKA | HIGH COURT | ARJUN RESCUE
SUMMARY : Karnataka High Court to continue the search for Arjun



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.