കേരളസമാജം കായികമേള

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷ പരിപാടിയുടെ തുടക്കം കുറിച്ചു കൊണ്ടുള്ള കായിക മേള ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ നടന്നു.
കല്യാണ്‍ നഗര്‍ കച്ചക്കരണഹള്ളി ഇസ്‌കോണ്‍ ടെംപിള്‍ ഗ്രൗണ്ടില്‍ നടന്ന കായിക മേള കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ വിനു ജി അധ്യക്ഷത വഹിച്ചു.
ഡോ. നാരായണ പ്രസാദ്, ഡോ മായ എന്നിവര്‍ വീശിഷ്ടാതിഥികളായി. സോണ്‍ കണ്‍വീനര്‍ രാജീവ്, ഓണാഘോഷകമ്മറ്റി കണ്‍വീനര്‍ സലി കുമാര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സുജിത്, വനിത വിഭാഗം ചെയര്‍പേഴ്‌സണ്‍ അനു അനില്‍, പി കെ രഘു, വിനോദന്‍, വിവേക, ടി ടി രഘു, രജീഷ് തുടങ്ങിയവര്‍ കായിക മേളക്ക് നേതൃത്വം നല്‍കി. ഓട്ടമത്സരം, ഷോട്ട് പുട്ട്, വടംവലി, കസേര കളി, മിഠായി പെറുക്കല്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു.
കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളിധരന്‍, വി എല്‍ ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, ട്രഷറര്‍ ഹരികുമാര്‍ ജി, സജി പുലിക്കൊട്ടില്‍, ജെയ്സണ്‍ ലൂക്കോസ്, ദിവ്യ മുരളി, രമ്യ ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.