മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് തന്നെ സന്തോഷിപ്പിക്കുന്നില്ല; വയനാടിൻറെ വേദനയാണ് മനസിലെന്ന് മമ്മൂട്ടി

മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് നേടിയതില്‍ സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് മമ്മൂട്ടി. വയനാടിൻറെ വേദനയാണ് മനസിലെന്ന് അദ്ദേഹം പറഞ്ഞു. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്നും എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി ഫിലിം ഫെയർ അവാർഡ് വേദിയില്‍ അഭ്യർത്ഥിച്ചു.
ഹൈദരാബാദിലാണ് ഫിലിംഫെയർ സൗത്ത് അവാർഡ് 2024 അവാർഡ് നടന്നത്. പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. നൻപകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് മമ്മൂട്ടി നേടിയത്.
നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേർന്ന് വയനാടിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം രൂപയാണ് മന്ത്രി പി രാജീവിന് മമ്മൂട്ടി ആദ്യഘട്ട സഹായമായി കൈമാറിയത്.താൻ കൊടുത്തത് ഒരു ചെറിയ സംഖ്യയാണ് എന്നും ആവശ്യമായി വന്നാല്‍ ഇനിയും കൊടുക്കാന്‍ തയാറാണ് എന്നുമാണ് ചെക്ക് കെെമാറിക്കൊണ്ട് മമ്മൂട്ടി അറിയിച്ചത്.
TAGS : FILM AWARDS | MAMMUTTY
SUMMARY : The Filmfare Award for Best Actor itself is not gratifying; Mammootty said that the pain of Wayanad is in his mind



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.