നാല് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിത മേഖലയിലേക്ക് സഹായ ഹസ്തവുമായി മണപ്പുറം ഫിനാന്‍സ്. ദുരിത മേഖലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കോടി രൂപ നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ് എം.ഡി.യും സി.ഇ.ഒയുമായ വി.പി.നന്ദകുമാര്‍ അറിയിച്ചു. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
കൂടാതെ, മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മൂന്നു കോടി രൂപയുടെ പുനരധിവാസ പദ്ധതിയും നടത്തും. സർക്കാർ ഏജൻസികളുടെ സഹായത്തോടെ, ദുരിതബാധിതരുടെ ആവശ്യാനുസരണം വീടുകളും മറ്റു സൗകര്യങ്ങളും പദ്ധതിയിലൂടെ പൂർത്തീകരിക്കും.
“ഉരുള്‍പൊട്ടല്‍ ദുരന്തം ഏറെ നാശം വിതച്ച പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ വീണ്ടെടുപ്പ് സമൂഹത്തിന്റെ കടമയാണ്. ദുരന്തത്തില്‍ ഇരകളായവർക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്നതിനോടൊപ്പം ദുരിതബാധിതരെ ചേർത്തുപിടിക്കുന്ന നടപടികള്‍ക്കും മണപ്പുറം ഫിനാൻസ് തുടക്കമിടുകയാണ്. “- മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ പറഞ്ഞു.
Manappuram Finance has announced a financial assistance of 4 crore rupees