ദുരന്തമേഖലകള്‍ നേരിട്ട് കണ്ട് നരേന്ദ്രമോദി; കനത്ത സുരക്ഷയില്‍ വയനാട്


വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ദുരന്തമെടുത്ത മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ ഏറെനേരം ആകാശത്തുനിന്നു നോക്കിക്കണ്ട ശേഷം കല്‍പറ്റയിലിറങ്ങി. തുടർന്ന് റോഡ് മാർഗമാണ് ചൂരല്‍മലയിലെത്തിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇതിനുശേഷം മൂന്ന് ഹെലികോപ്ടറുകളിലായി പ്രധാനമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും വയനാട്ടിലേക്കു തിരിക്കുകയായിരുന്നു. വ്യോമനിരീക്ഷണത്തിലാണ് ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനം കണ്ടത്. മേപ്പാടി കുന്നുകളിലെ പുഞ്ചിരിമലയില്‍ വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

രണ്ട് റൗണ്ട് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഈ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി. ഇതിന് പുറമേ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമല എന്നിവടങ്ങളിലെ നാശനഷ്ടവും ആകാശയാത്രയിലൂടെ പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ പ്രദേശങ്ങളിലും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ രണ്ടുതവണ വട്ടമിട്ട് പറന്ന സൂഷ്മമായ വ്യോമനിരീക്ഷണം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്ന് വ്യോമനിരീക്ഷണത്തിനിടെ പ്രധാനമന്ത്രിക്ക് ദുരന്തത്തിന്റെ വ്യാപ്തി വിവരിച്ചുകൊടുത്തു. രണ്ടു ഹെലികോപ്ടറുകളാണ് കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. മന്ത്രിമാരായ കെ രാജൻ,പി പ്രസാദ്, പിഎ മുഹമ്മദ് റിയാസ്, ഒആർ കേളു കളക്ടർ ഡിആർ മേഘശ്രീ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

കല്‍പ്പറ്റയില്‍ നിന്ന് റോഡുമാർഗം പ്രധാനമന്ത്രി ചൂരല്‍മലയില്‍ എത്തി. ബെയ്ലി പാലം, സ്കൂള്‍ റോഡ് എന്നിവടങ്ങള്‍ പ്രധാനമന്ത്രി സന്ദർച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. പ്രത്യേക പാക്കേജ് വയനാടിനായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

TAGS : |
SUMMARY : Narendra Modi saw disaster areas first hand; Wayanad under heavy security


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!