കെജ്രിവാളിന് ജാമ്യമില്ല; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യ നയ അഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റിനെയും റിമാൻഡിനെയും ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി (എ.എ.പി) തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനും കെജ്രിവാളിനോട് കോടതി നിർദേശം നല്‍കി.
സിബിഐയുടെ അറസ്റ്റ് നിയമപരമാണെന്ന് കോടതി വിലയിരുത്തി. ഇതോടെ കെജ്രിവാളിന്റെ ജയില്‍വാസം നീളും. കെജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. മദ്യനയ അഴിമതിയുടെ സൂത്രധാരൻ കെജ്രിവാൾ ആണെന്ന വാദം ഉയർത്തിയായിരുന്നു അന്വേഷണ ഏജൻസി അദ്ദേഹത്തിന്റെ ജാമ്യഹർജിയെ എതിർത്തത്.
ജാമ്യം ലഭിക്കുന്ന പക്ഷം കെജ്രിവാൾ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എഴഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലില്‍ കഴിയവേ ജൂണ്‍ 26നാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.
TAGS : ARAVIND KEJIRIWAL | HIGH COURT
SUMMARY : No bail for Kejriwal; The Delhi High Court rejected the petition



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.