പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; പെൻഡ്രൈവിലുണ്ടായിരുന്ന വീഡിയോകൾ ഒറിജിനൽ ആണെന്ന് റിപ്പോർട്ട്

ബെംഗളൂരു: മുൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ നിർണായക തെളിവായിരുന്ന പെൻഡ്രൈവിലുണ്ടായിരുന്ന അശ്ലീല വീഡിയോകൾ ഒറിജിനൽ ആണെന്നും എഡിറ്റ് ചെയ്യുകയോ മോർഫ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി ഡിവിഷൻ (എഫ്എസ്എൽ) റിപ്പോർട്ട് സ്ഥിരീകരിച്ചു.
എന്നാൽ, വീഡിയോയിലുള്ള വ്യക്തി പ്രജ്വൽ രേവണ്ണയാണോ എന്ന് വ്യക്തമല്ല. വീഡിയോയിൽ മുഖം ശരിയായി കാണുന്നില്ല. വീഡിയോയിലുള്ള ആളെ തിരിച്ചറിയാൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
പ്രജ്വൽ രേവണ്ണയുടെ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതിയുടെ പരാതിയെ തുടർന്നാണ് ലൈംഗികാതിക്രമത്തിന് എസ്ഐടി കേസ് രജിസ്റ്റർ ചെയ്തത്. പെൻഡ്രൈവിൽ നിന്നും വീഡിയോ ചോർന്നതോടെ ഇവ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രജ്വലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഇതിനിടെ ഇയാൾ വിദേശത്തേക്ക് കടന്നു. പിന്നീട് ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം മെയ് 31നാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പ്രജ്വൽ അറസ്റ്റിലാകുന്നത്. കേസിൽ പ്രജ്വലിനെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: FSL report confirms obscene videos of Prajwal Revanna leaked in pen drive are original



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.