നൈസ് റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ചു

ബെംഗളൂരു: നന്തി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് (നൈസ്) റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയുംnഅമിതവേഗതയും കാരണം നിരവധി അപകടങ്ങൾ നടന്നതിനാലാണ് തീരുമാനം. റോഡ് ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് കൂടിയാണ് നടപടിയെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.
ഡ്രൈവർ സീറ്റ് ഉൾപ്പെടെ (എം1 കാറ്റഗറി വാഹനങ്ങൾ) എട്ട് സീറ്റുകൾ ഉൾപ്പെടുന്ന മോട്ടോർ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർ സീറ്റിന് പുറമെ ഒമ്പതോ അതിലധികമോ സീറ്റുകളുള്ള മോട്ടോർ വാഹനങ്ങൾക്ക് വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും.
മോട്ടോർ സൈക്കിളുകളുടെയും ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെയും വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇതിനുപുറമെ, നൈസ് റോഡിൽ എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 2 മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കി.
TAGS: KARNATAKA | NICE ROAD | SPEED LIMIT
SUMMARY: Speed limit set for vehicles on NICE Road to prevent accidents: Bengaluru Traffic Police



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.