മുഡ കേസ്; സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് പാർട്ടി 100 ശതമാനം മുഖ്യമന്ത്രിയോടൊപ്പമാണെന്നും സിദ്ധരാമയ്യ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ ആരുടെ പക്കലും തെളിവുകളില്ലെന്നും ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കുന്ന പ്രശ്‌നമില്ല. രാജ്യത്തെ നിയമം മുഖ്യമന്ത്രിയെ സംരക്ഷിക്കും. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ തെളിവുകളൊന്നുമില്ല. തികച്ചും രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് മോഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് ഹൈക്കമാൻഡിൻ്റെ ഇഷ്ടത്തിനനുസരിച്ചാണെന്നും ശിവകുമാർ പറഞ്ഞു.
അഴിമതിക്കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് ശനിയാഴ്ച അനുമതി നൽകിയിരുന്നു. മുഡ കുംഭകോണം ആരോപിച്ച് വിവരാവകാശ പ്രവർത്തകൻ ടി.ജെ. എബ്രഹാം നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. അഴിമതി അന്വേഷിക്കുന്ന കമ്മീഷൻ്റെ റിപ്പോർട്ടിനായി കാത്തിരിക്കണമായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു.
TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Siddaramiah hasn't done anything wrong says dk shivakumar



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.