16-മത് ധനകാര്യ കമ്മിഷൻ സമ്മേളനം; ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാര്‍ 


ബെംഗളൂരു: പതിനാറാം ധനകാര്യ കമ്മിഷൻ ഗ്രാന്‍റ് വിഹിതം സന്തുലിതവും സുതാര്യവുമാകുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ നടന്ന 16-മത് ധനകാര്യ കമ്മിഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  തങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതിയുടെ കേന്ദ്ര ബിന്ദുവാണ് കർണാടക. ദേശീയ ജിഡിപിയിൽ കർണാടകയുടെ സംഭാവന ഏകദേശം 8.4 ശതമാനം ആണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജിഎസ്‌ടി കലക്ഷനുള്ള സംസ്ഥാനമാണിത്. ഏകദേശം 4 ലക്ഷം കോടിയോളം നികുതിപ്പണമാണ് സംസ്ഥാനത്ത് നിന്ന് നികുതിയായി കേന്ദ്രത്തിലേക്ക് വർഷംതോറും പോകുന്നത്.

സംസ്ഥാനത്തിന് പ്രതിവർഷം നികുതി വിഹിതമായി 45,000 കോടി രൂപയും കേന്ദ്ര ഗ്രാന്‍റായി 15,000 കോടി രൂപയും ലഭിക്കുന്നു. കേന്ദ്രത്തിന് നൽകുന്ന ഓരോ രൂപയ്ക്കും 15 പൈസ മാത്രമാണ് സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.14-ാം ധനകാര്യ കമ്മിഷനിൽ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനുള്ള നികുതി വിഹിതം 4.71 ശതമാനം ആയിരുന്നു. എന്നാൽ 15-ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് ഇത് 3.64 ശതമാനം ആയി കുറഞ്ഞു. നികുതി വിഹിതത്തിൽ 25 ശതമാനം കുറവുണ്ടായി. ഇതുവഴി 2021-2026 വരെയുള്ള അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് 68,275 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത അഞ്ചുവർഷത്തേക്ക് ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനകാര്യ കമ്മിഷൻ ചെയർമാൻ അരവിന്ദ് പനഗാരിയയും അംഗങ്ങളും, മന്ത്രിസഭാംഗങ്ങൾ, സർക്കാർ ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ചീഫ് സെക്രട്ടറി എൽ.കെ അതിഖ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മികച്ച രീതിയിൽ മുന്നേറുന്ന സംസ്ഥാനങ്ങൾക്ക് നിതി ആയോഗ് തുല്യ പരിഗണന നൽകണമെന്ന് സിദ്ധരാമയ്യ കമ്മിറ്റിയില്‍ നിര്‍ദേശിച്ചു.

TAGS: |
SUMMARY: Siddaramaiah urged 16th Finance Commission to address the imbalances in resource sharing between the Centre and the states


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!