നാലാം ദിനം; ദുരന്ത ഭൂമിയെ ആറു സോണുകളായി തിരിച്ച് തിരച്ചിൽ


വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരും. ദൗത്യ സംഘം മുണ്ടക്കൈയിലേക്ക് തിരിച്ചു. ചാലിയാർ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കി.മീ അകത്തുള്ള എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാകും ഇന്നത്തെ തിരച്ചിൽ. സേനാം​ഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, രക്ഷാദൗത്യത്തിൽ മുൻപരിചയമുള്ള ആളുകൾ, പ്രദേശത്തെക്കുറിച്ച് അറിയുന്നവർ തുടങ്ങിയ ആളുകൾ സംയുക്തമായാകും ഇന്ന് തിരച്ചിൽ തുടരുന്നത്.

മുണ്ടകൈയിൽ നാളെ ആറ് സോണുകളായി തിരിച്ച് രക്ഷാദൗത്യം തുടരും. അട്ടമലയും ആറന്മലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെയും, പുഞ്ചിരിമട്ടം മൂന്നാമത്തെ സോണുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും, വെള്ളാർമല സ്കൂൾ അഞ്ചാമത്തെ സോണുമാണ്, പുഴയുടെ അടിവാരമാണ് ആറാമത്തെ സോൺ.. ആറ് മേഖലകളിലെ രക്ഷാദൗത്യത്തിനായി നാൽപതോളം സ്ക്വാഡുകളെ നിയോ​ഗിച്ചിട്ടുണ്ട്. ചൂരൽമലയിൽ 190 അടി നീളമുള്ള ബെയ്‌ലി പാലത്തിന്റെ നിർമാണം വ്യാഴം വൈകിട്ടോടെ കരസേനയുടെ മദ്രാസ്‌ റെജിമെന്റിലുള്ള എൻജിനീയറിങ് വിഭാഗം പൂർത്തിയാക്കിയിരുന്നു.

ദുരന്തത്തിന്റെ നാലാം ദിനം വരെ ലഭ്യമായ വിവരമനുസരിച്ച് മരിച്ചവരുടെ എണ്ണം 291 ആയി. ഇരുനൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. 279 പേർ മരിച്ചതായാണ്‌ സർക്കാരിന്റെ ഔദ്യോഗിക കണക്ക്‌. കണ്ടെടുത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും അടിസ്‌ഥാനമാക്കിയാണ്‌ ഈ കണക്ക്‌. 179 മൃതദേഹങ്ങളും 100 ശരീരഭാഗങ്ങളും ഉൾപ്പെടെ വ്യാഴാഴ്‌ച പകൽ 1.30 വരെ 279 പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കി. വ്യാഴാഴ്‌ച മാത്രം 23 മൃതദേഹങ്ങൾ കണ്ടെടുത്തു. ആകെ 299 പേർ മരിച്ചതായാണ്‌ അനൗദ്യോഗിക വിവരം. ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നുണ്ട്‌. തിരിച്ചറിഞ്ഞ 105 മൃതദേഹങ്ങൾ ബന്ധുക്കൾക്ക്‌ വിട്ടുനൽകി. അവശേഷിക്കുന്ന അവസാനത്തെ മനുഷ്യജീവനും പുറത്തെടുക്കുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.

TAGS : |
SUMMARY : The fourth day; Search by dividing the disaster area into six zones


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!