ലുലു മാളിലെ സ്വാതന്ത്ര്യദിന റോക്ക് മോബ് ശ്രദ്ധേയമായി
സ്വാതന്ത്രസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കി റോക്ക് മോബ് സംഘടിപ്പിച്ചത്

ബെംഗളൂരു: രാജ്യത്തിന്റെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റോക്ക് മോബൊരുക്കി ബെംഗളൂരു ലുലു മാൾ. രാജാജിനഗറിലെ ലുലു മാളിലാണ് ടാലന്റ്‌വേർസ് എന്ന സംഘടനയോടൊപ്പം ചേർന്ന് പരിപാടി സംഘടിപ്പിച്ച്ത്. സ്വാതന്ത്രസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കി റോക്ക് മോബ് സംഘടിപ്പിച്ചത്.
130ൽ അധികം സംഗീതഞ്ജർ പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരമുൾപ്പെടെ നിരവധി ദേശഭക്തി ഗാനങ്ങൾ പരിപാടിയില്‍ അവതരിപ്പിച്ചു. രാജ്യത്തിനായി ജീവിതം സമർപ്പിച്ച് പോരാടി, സ്വാത്രന്ത്യം നേടിത്തന്ന, സ്വാതന്ത്രസമര സേനാനികൾക്ക് മഹാദരവായുമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മാൾ അധികൃതർ പറഞ്ഞു.
TAGS ; LULU BENGALURU
SUMMARY : The Independence Day Rock Mob at Lulu Mall