കൊല്ലപ്പെടുന്നതിന് മുമ്പ് വനിത ഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ട്


കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ ​​കോളജ് ആശുപത്രിയിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അത്യന്തം ക്രൂരമായ ആക്രമണമാണ് ഇര നേരിടേണ്ടി വന്നതെന്നാണ് റി​പ്പോർട്ടിലുള്ളത്. തല, മുഖം, കഴുത്ത്, കൈകൾ, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ പതിനഞ്ചോളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. മുറിവുകൾ എല്ലാം മരണത്തിന് മുമ്പ് ഉണ്ടായതാണ്. സ്വകാര്യ ഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടാ‍യതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.   രക്തത്തിന്റെയും മറ്റു ശരീര സ്രവങ്ങളുടെയും സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്.

ഈ മാസം ഒൻപതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ 28 വയസ്സുള്ള റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പിടിയിലായി. ആര്‍.ജി. കര്‍ ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. അരുണവ ദത്ത ചൗധരി, ഡോ. സഞ്ജയ് വസിഷ്ഠ് എന്നിവരെയും സി.ബി.ഐ. സംഘം ചോദ്യംചെയ്തിരുന്നു. പിടിയിലായ പ്രതി സഞ്ജയ റോയിയെ മനഃശാസ്ത്ര പരിശോധനകൾക്ക് സി.ബി.ഐ വിധേയനാക്കിയിട്ടുമുണ്ട്.

ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജനരോഷം വർധിച്ചതിനെ തുടർന്ന് കൊൽക്കത്ത ഹൈകോടതി സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വ്യാപക പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സംഭവം കാരണമായി. സുപ്രീംകോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കും.

അതേസമയം ക്രൂരമായ കൊലപാതകം നടന്നതിന് പിന്നാലെ ആശുപത്രികളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വനിതാ ഡോക്ടര്‍മാരുടെ സമയം 12 മണിക്കൂറായി നിജപ്പെടുത്തുന്നതാണ് നടപടി. കൂടാതെ സ്ത്രീകള്‍ക്ക് ശുചിമുറിയുള്ള പ്രതേൃക വിശ്രമമുറിയും ഒരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

TAGS : |
SUMMARY : The woman doctor was reportedly brutally tortured before she was killed

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!